അ​നി​ൽ ലൂ​ക്കോ​സ് ഡീ​ക്ക​ൻ പ​ട്ടം സ്വീകരിച്ചു

ല​ണ്ട​ൻ: ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ലെ ആ​ദ്യ​ത്തേ​തും ​സീറോ മ​ല​ബാ​ർ സ​ഭ​യു​ടെ മൂ​ന്നാ​മ​ത്തെ​യും ഡീ​ക്ക​നായി, കോട്ടയം പുന്നത്തറ സ്വദേശി അ​നി​ൽ ലൂ​ക്കോ​സ് ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ൽ​ക്കം മ​ക്മ​ഹാ​നി​ൽ നി​ന്ന് ഡീ​ക്ക​ൻ പ​ട്ടം സ്വീ​ക​രി​ച്ചു. ലി​വ​ർ​പൂ​ൾ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു ന​ട​ന്ന ദി​വ്യ​ബ​ലി മ​ദ്ധ്യേ​യാ​ണ് അ​നി​ൽ ഡീ​ക്ക​ൻ പ​ട്ടം സ്വീ​ക​രി​ച്ച​ത്. ര​ണ്ടു ത​ദ്ദേ​ശീ​യ ഡീ​ക്ക​ൻ​മാ​രും ഡീ​ക്ക​ൻ അ​നി​ലിനൊപ്പം സ​ഭാ വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞു.

ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ൽ​ക്ക​മി​നൊ​പ്പം സി​റോ മ​ല​ബാ​ർ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റ​ൽ ഫാ.​സ​ജി മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യും, ഫാ. ​സോ​ജി ഓ​ലി​ക്ക​ലും, ലി​വ​ർ​പൂ​ൾ അ​തി​രൂ​പ​ത​യി​ലെ മ​റ്റു വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​യി.

2013-ൽ ​ഡീ​ക്ക​ൻ പ​ട്ട​ത്തി​ന്‍റെ യോ​ഗ്യ​താ പ​രീ​ക്ഷ​ക​ൾ പാ​സാ​യ അ​നി​ൽ മൂ​ന്നു​വ​ർ​ഷ​ത്തി​ൽ അ​ധി​കം നീ​ണ്ടു നി​ന്ന പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ലാ​ണ് ഡീ​ക്ക​ൻ പ​ട്ട​ത്തി​നു യോ​ഗ്യ​ത നേ​ടു​ന്ന​ത്. ത​ന്‍റെ പ​രി​ശീ​ല​ന കാ​ല​ത്തു ഡീ​ക്ക​ൻ അ​നി​ൽ കാ​ണി​ച്ച ക​ഠി​നാ​ദ്ധ്വാ​ന​ത്തെ​യും അ​ർ​പ്പ​ണ​ബോ​ധ​ത്തെ​യും അ​നി​ലി​ന്‍റെ ഭാ​ര്യ സോ​ണി ന​ൽ​കി​യ പ്ര​ചോ​ദ​ന​ത്തെ​യും അ​വ​ർ ഏ​റ്റെ​ടു​ത്ത സ​ഹ​ന​ത്തെ​യും മാ​ൽ​ക്കം പി​താ​വ് എ​ടു​ത്തു​പ​റ​യു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

പ്രവാചകശബ്ദം ഓൺലൈൻ കാത്തലിക് ന്യൂസ് പേപ്പറിന്റെ ചീഫ് എഡിറ്ററാണ് ഡീ​ക്ക​ൻ അ​നി​ൽ ലൂ​ക്കോ​സ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ