ഉത്തരാഖണ്ഡില്‍ ‘ആന്റി-കണ്‍വേര്‍ഷന്‍ നിയമം’ നിലവില്‍ വന്നു 

മതപരിവര്‍ത്തന നിരോധന നിയമം പ്രാവര്‍ത്തികമാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉത്തരാഖണ്ഡും. ഇന്ത്യയില്‍ ഈ നിയമം പ്രാവര്‍ത്തികമാക്കുന്ന ഏഴാമത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഏപ്രില്‍ 18-ന് ഗവര്‍ണര്‍ കൃഷ്ണ കാന്ത് ആണ് മതസ്വാതന്ത്ര്യത്തിനെതിരെയുള്ള ഈ നിയമം അംഗീകരിച്ചുകൊണ്ട് ഒപ്പുവെച്ചത്. ഒറീസ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവയാണ് ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്ന മറ്റു സംസ്ഥാനങ്ങള്‍.

പുതിയ നിയമപ്രകാരം നിര്‍ബന്ധിതമായ മതപരിവര്‍ത്തനം ഒന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവുകിട്ടാവുന്ന കുറ്റമാണ്. മതം മാറ്റത്തിന് ഇരയാകുന്ന വ്യക്തി പ്രായപൂര്‍ത്തിയാകാത്തയാളോ സ്ത്രീയോ ദളിതനോ ആണെങ്കില്‍ രണ്ടുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. മതപരിവര്‍ത്തനത്തിനു മുന്‍പായി സംസ്ഥാന സര്‍ക്കാരില്‍ നിന്നും അനുവാദം വാങ്ങാന്‍ ഈ നിയമം നിര്‍ബന്ധിക്കുന്നു. മതപരിവര്‍ത്തനത്തിന് ഒരു മാസം മുമ്പെങ്കിലും ജില്ലാ മജിസ്‌ട്രേറ്റിന് സത്യവാങ്മൂലം നല്‍കുകയും വേണം.

വിവാഹത്തിനായി മതം മാറുന്നവര്‍ വിവാഹത്തിനു ഒരു മാസം മുമ്പ് സത്യവാങ്മൂലം ജില്ലാ മജിസ്‌ട്രേറ്റിന്  സമര്‍പ്പിക്കണം. ഈ വ്യവസ്ഥ പാലിക്കാത്തവരുടെ  മതപരിവര്‍ത്തനത്തെ അസാധുവാക്കുകയും നിയമവിരുദ്ധമാക്കുകയും വിവാഹം അസാധുവാക്കുകയും ചെയ്യും. മതപരിവര്‍ത്തന വിരുദ്ധ നിയമം പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഭാരതീയ ജനതാ പാര്‍ട്ടിയാണ് എന്ന് ഓള്‍ ഇന്ത്യ കത്തോലിക്കാ യൂണിയന്‍ വക്താവ് ജോണ്‍ ദയാല്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply