നല്ല കേള്‍വിക്കാരന്‍ ആകണമെന്ന് അപ്പസ്‌തോലിക് സ്ഥാനപതി 

നല്ല കേള്‍വിക്കാര്‍ ആകുക അനിവാര്യമാണെന്ന് ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റോഫ് പിയറി. യുവാക്കളെയും, ഹിസ്പാനിക് വംശജരേയും, പരിശുദ്ധ പിതാവിനേയും ഒക്കെ അറിയണമെങ്കില്‍ നല്ല കേള്‍വിക്കാര്‍ ആയിരിക്കണമെന്ന് യുഎസില്‍ നടന്ന ബിഷപ്പുമാരുടെ യോഗത്തില്‍ അപ്പസ്‌തോലിക് സ്ഥാനപതി ചൂണ്ടിക്കാട്ടി.

ആത്മീയതയുടെ വാതിലുകള്‍ തുറക്കണമെങ്കില്‍ ഈ കേള്‍വി അവശ്യ ഘടകം ആണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഫോര്‍ട്ട് ലോടര്‍ടെയില്‍ വച്ചു നടന്ന യുഎസ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക്ക് ബിഷപ്പ് ജനറല്‍ അസംബ്ലിയില്‍ വെച്ചാണ് അദ്ദേഹം ഈ കാര്യം സൂചിപ്പിച്ചത്.

യുവജനങ്ങള്‍ക്കും അവരുടെ ശബ്ദങ്ങള്‍ക്കും പ്രാധാന്യം കൊടുക്കാന്‍ സഭ പ്രത്യേകം ശ്രദ്ധിക്കണമെന്നും  ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. വിശ്വാസം എന്നത് ധാര്‍മ്മിക പഠനത്തില്‍ ഒതുങ്ങാതെ യുവജങ്ങളെ ക്രിസ്തുവുമായി നേരിട്ട് അടുപ്പിക്കുന്ന രീതിയിലേക്ക് മാറണമെന്നും, അതിലേക്കുള്ള മാര്‍ഗം അവരെ മനസിലാക്കുന്നതിലൂടെ ആണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
പ്രത്യാശയുടെ പുതിയ മാനങ്ങള്‍ തുറക്കുന്ന  ആര്‍ച്ച് ബിഷപ്പിന്റെ കാഴ്ചപ്പാടുകള്‍ എക്കാലവും വേറിട്ടതായിരുന്നു.

Leave a Reply