ഗര്‍ഭച്ഛിദ്രം ശിശുവിന്റെ ജീവിക്കാനുള്ള അടിസ്ഥാനപരമായ അവകാശത്തെ ഹനിക്കുന്നു: ആര്‍ച്ചുബിഷപ്പ് ഐവന്‍ ജുര്‍ക്കോവിസ്

ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടിലെ (WHO Statement, 23 June 2017) സുരക്ഷിത ഗര്‍ഭച്ഛിദ്രം എന്ന പദപ്രയോഗവും ഗര്‍ഭച്ഛിദ്രം സാധ്യമാക്കുന്നതിനുള്ള നിയമങ്ങള്‍ കൂടുതല്‍ സുതാര്യവും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയും അവകാശങ്ങളും കണക്കിലെടുക്കുന്നതുമായിരിക്കണം എന്ന പ്രസ്താവനയും ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അടിസ്ഥാനപരമായ അവകാശത്തെ ഹനിക്കുന്നതാണ് എന്ന് ജനീവയിലെ വത്തിക്കാന്റെ യു.എന്‍. നിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ഐവന്‍ ജുര്‍ക്കോവിസ്.

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസുരക്ഷയുടെ ആഗോള സംവിധാനത്തെക്കുറിച്ച്   71-ാമത് ലോകാരോഗ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അടിസ്ഥാനപരമായ അവകാശത്തെ ഹനിക്കുന്നവ സഭയ്ക്ക് അംഗീകരിക്കാനാവാത്തതാണെന്നും മനുഷ്യജീവന്‍ അലംഘനീയമാണെന്നുമുള്ള ഫ്രാന്‍സിസ് പാപ്പായുടെ പ്രബോധനം ഉദ്ധരിച്ചു കൊണ്ട്  ആര്‍ച്ചുബിഷപ്പ്  പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ