ആര്‍ച്ച് ബിഷപ്പ് ബേസിയു- വിശുദ്ധരുടെ നാമകരണ നടപടിക്കായുള്ള പുതിയ പ്രീക്ഫക്റ്റ്

വിശുദ്ധരുടെ നാമകരണ നടപടിക്കായുള്ള വത്തിക്കാന്റെ പുതിയ തലവനെ ശനിയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നാമകരണ നടപടിക്കായുള്ള സഭയുടെ പുതിയ പ്രീക്ഫക്ട് ആയി ഇറ്റാലിയന്‍ ആര്‍ച്ചുബിഷപ്പ് ജിയോവാനി എയ്ഞ്ചലോ ബേസിയു  നിയമിതനായി. ആഗസ്റ്റ് അവസാനം അദ്ദേഹം പദവി ഏറ്റെടുക്കും.

ഇതിനിടയില്‍, ജൂണ്‍ 29 വരെ അദ്ദേഹം സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ ജനറല്‍ അഫയേഴ്‌സ് എന്ന പദവിയില്‍ തുടരും. മാള്‍ട്ടയുടെ പരമാധികാരി എന്ന നിലയില്‍ കിംഗ് ഓഫ് മാള്‍ട്ട എന്ന പേരില്‍ അദ്ദേഹം അറിയപ്പെടും.

79 വയസുള്ള ഇറ്റാലിയന്‍ കാര്‍ഡിനല്‍ ആഞ്ചലോ അമാട്ടോയുടെ വിരമിക്കലിനെ തുടര്‍ന്നാണ് പുതിയ നിയമനം. 2008 മുതല്‍ സഭയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നയാളാണ് കര്‍ദ്ദിനാള്‍ അമാട്ടോ.

ജീവചരിത്രം

1948 ജൂണ്‍ രണ്ടിന് പട്ടാടയില്‍ അദ്ദേഹം ജനിച്ചു. കാനോന്‍ നിയമത്തില്‍ ബിരുദപഠനത്തിനുശേഷം അദ്ദേഹം 1972 ഓഗസ്റ്റ് 27-ന് ഓസിറി രൂപതയുടെ പുരോഹിതനായി.

1984 ല്‍ വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തില്‍ സേവനം ചെയ്തു. മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, ന്യൂസീലന്‍ഡ്, ലൈബീരിയ, ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്കന്‍ ഐക്യനാടുകള്‍ തുടങ്ങി ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ വിവിധ  ദൗത്യങ്ങളില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു,

2001 ഒക്ടോബര്‍ 15-ന്,  ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ  അന്‍ഡോറയിലെ അപ്പോസ്റ്റോലിക്ക് ന്യൂന്‍സിയോ ആയി  നിയമിച്ചു. ഒരു മാസത്തിനു ശേഷം സാവോ ടോമെയിലേയും പ്രിന്‍സിപിലേയും ന്യൂന്‍സിയോയായി അദ്ദേഹത്തെ നിയമിച്ചു. ആ വര്‍ഷം ഡിസംബറില്‍ അദ്ദേഹം പട്ടാഡയില്‍ മെത്രാനായി. ജൂലൈ 23, 2009 ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ ക്യൂബയിലെ  അപ്പോസ്‌തോലിക് നുണ്‍ഷ്യോ ആയി നിയമിച്ചു .

വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ ജനറല്‍ അഫയേഴ്‌സ് എന്ന പദവിയിലേക്ക് അദ്ദേഹത്തെ തിരിച്ചുവിളിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട  ഫ്രാന്‍സിസ് പാപ്പാ 2013-ല്‍ അദ്ദേഹത്തെ സ്ഥിരപ്പെടുത്തി.

2017 ഫെബ്രുവരി 2 ന് മാര്‍പാപ്പ ക്രമസമാധാന പ്രശ്‌നത്തെ പരിഹരിക്കാനായി മാള്‍ട്ടയിലെ നൈറ്റ്‌സിലെ പ്രത്യേക പ്രതിനിധിയായി അദ്ദേഹത്തെ നിയമിച്ചു.

Leave a Reply