ഉക്രൈനിലെ ‘വിസ്മരിക്കപ്പെട്ട യുദ്ധം’ ഓര്‍ക്കണം എന്ന് ആര്‍ച്ച് ബിഷപ്പിന്റെ അഭ്യര്‍ത്ഥന 

ഉക്രൈനിലെ  ‘മറന്നുപോയ നിശ്ശബ്ദ യുദ്ധം’ എല്ലാവരും ഓര്‍ക്കണം എന്ന് ആര്‍ച്ച് ബിഷപ്പ് അഭ്യര്‍ഥിച്ചു. കീവ് ആര്‍ച്ച് ബിഷപ്പ്, സിയത്തോസ്ലാവ് ഷെവ്ചുക് ആണ് ഇക്കാര്യം പരാമര്‍ശിച്ചത്.

ഓഗസ്റ്റ് 7 ന് ബാള്‍ട്ടിമോറില്‍ വെച്ച് നടന്ന  നൈറ്റ് ഓഫ് ഒളിമ്പിക്‌സ് കണ്‍വെന്‍ഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം  യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ്  കിഴക്കന്‍ ഉക്രയിന്‍ വീണത്. നാല് വര്‍ഷം നീണ്ടു നിന്ന പോരാട്ടമാണ് അവര്‍ നയിച്ചത്.

2014 – ല്‍ ഉക്രയിനില്‍ നിന്നും ക്രിമിയയെ റഷ്യ പിടിച്ചടക്കി. പതിനായിരത്തിലധികം ആളുകളുടെ ജീവിതമാണ് കലാപത്തില്‍ നഷ്ടപ്പെട്ടത്. 1.6 മില്യണ്‍ ആളുകളാണ് അവിടെ നിന്നും നാട് കടന്നതെന്നും യുഎന്‍ പറയുന്നു.

ഈ ജനസമൂഹത്തെ അങ്ങനെ കൈയ്യാഴിയരുതെന്നു അദ്ദേഹം പറഞ്ഞു. സഭ പ്രത്യേകമായും ഇവര്‍ക്കൊപ്പം നില്‍ക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. ആ പ്രതിസന്ധിയെ അങ്ങനെ മറന്നു കളയാതെ അവരെ ചേര്‍ത്ത് നിര്‍ത്തണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളവും ഭക്ഷണവും കിട്ടാതെ അലഞ്ഞ ആ നാളുകളെ അദേഹം 1986 – ലെ ചെര്‍ണോബില്‍ ആണവ റിയാക്ടര്‍ ദുരന്തത്തോടാണ് ഉപമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ