ചങ്ങനാശേരി അതിരൂപത മാര്‍ തോമസ് തറയിലിന് ‘ഓര്‍മച്ചെപ്പ്’ സമ്മാനിച്ചു

ചങ്ങനാശേരി: ചങ്ങനാശേരി സഹായ മെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ ബാല്യകാലം മുതല്‍ നാളിതുവരെയുള്ള സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കിയ ഫോട്ടോ ആല്‍ബം ‘ഓര്‍മച്ചെപ്പ്’ അദ്ദേഹത്തിന് കൈമാറി. അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാസമിതിയാണ് അദ്ദേഹത്തക്കുറിച്ച് പുസ്തകമൊരുക്കിയതും അത് കൈമാറിയതും.

അതിരൂപത കേന്ദ്രത്തില്‍ നടന്ന ക്രിസ്മസ്പുതുവത്സര ജാഗ്രതാസമിതി സംഗമത്തില്‍ പി.ആര്‍.ഒ. ജോജി ചിറയില്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ റവ. ഡോ. ജയിംസ് പാലയ്ക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ വിശ്വാസത്തിനെതിരെയുള്ള വെല്ലുവിളികള്‍ വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണെന്നും സഭാംഗങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ക്രിസ്മസ്പുതുവത്സര സന്ദേശത്തില്‍ മാര്‍ തോമസ് തറയില്‍ പറഞ്ഞു.

വടക്കേ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന െ്രെകസ്തവ പീഡനങ്ങളില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഇന്ത്യയുടെ മതേതരത്വവും മതസ്വാതന്ത്ര്യവും തകര്‍ക്കുന്ന ഛിദ്രശക്തികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന്  കേന്ദ്രഗവണ്‍മെന്റിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.

Leave a Reply