അര്‍ത്തുങ്കല്‍ പള്ളിയില്‍ മകരം തിരുനാളിന് ഇന്നു കൊടിയേറും; 20ന് പ്രധാന തിരുനാള്‍

ചേര്‍ത്തല: അര്‍ത്തുങ്കല്‍ മകരം തിരുനാളിന് ഇന്നു കൊടിയേറും. ആലപ്പുഴ രൂപത ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റും തുടര്‍ന്നു പൊന്തിഫിക്കല്‍ ദിവ്യബലിയും രാത്രി ഏഴിന് നടക്കും. ഫാ. സേവ്യര്‍ കുടിയാംശേരിയില്‍ വചനസന്ദേശം നല്‍കും.

തിരുനാളിനോടനുബന്ധിച്ച് ഇന്നു രാവിലെ പാലായില്‍നിന്നു പതാകാ പ്രയാണം ആരംഭിക്കും. പ്രാര്‍ഥനാ ശുശ്രൂഷയ്ക്ക് ഗോഡ്‌സ് ഓണ്‍ മിഷന്‍ ഡയറക്ടര്‍ ഫാ. തോമസ് ഷൈജു ചിറയില്‍ നേതൃത്വം നല്കും. ഉച്ചകഴിഞ്ഞു രണ്ടോടെ തിരുനാള്‍ കൊടി പ്രയാണം ആലപ്പുഴ രൂപതയുടെ ഭദ്രാസന ദേവാലയമായ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ എത്തിച്ചേരും. കത്തീഡ്രല്‍ വികാരി ഫാ. സ്റ്റാന്‍ലി പുളിമൂട്ടുപറമ്പില്‍ പ്രാര്‍ഥനാ ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും.

തുടര്‍ന്ന് വിശ്വാസികളുടെ അകമ്പടിയോടെ തീരദേശ ഹൈവേയിലൂടെ അര്‍ത്തുങ്കല്‍ ബസിലിക്കയിലേക്കു പതാകാ പ്രയാണം നടക്കും. വിവിധ പള്ളികളില്‍നിന്നു സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി വൈകുന്നേരം പള്ളിയില്‍ എത്തിച്ചേരും. അര്‍ത്തുങ്കലില്‍ എത്തുന്ന കൊടി പള്ളിയിലേക്കു സ്വീകരിക്കുകയും ബസിലിക്ക റെക്ടര്‍ ഫാ. ക്രിസ്റ്റഫര്‍ എം. അര്‍ത്ഥശേരിയിലിന്റെ നേതൃത്വത്തില്‍ തിരുനാള്‍ ആരംഭ പ്രാര്‍ഥന നടക്കുകയും ചെയ്യും. തുടര്‍ന്ന് കൊടിമര ച്ചുവട്ടിലേക്കു പ്രദക്ഷിണം നടക്കും.

ആലപ്പുഴ രൂപത ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കൊടിമരച്ചുവട്ടിലെ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. ബസിലിക്ക റെക്ടര്‍ ഫാ. ക്രിസ്റ്റഫര്‍ എം. അര്‍ഥശേരില്‍ തിരുനാള്‍ സന്ദേശം നല്‍കും. 20നാണ് പ്രധാന തിരുനാള്‍ നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply