തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാമോ എന്ന അഭ്യര്‍ത്ഥനയുമായി ആസിയ ബീബി

തനിക്കുവേണ്ടി ഉപവസിച്ചു പ്രാര്‍ത്ഥിക്കാമോ എന്ന അഭ്യര്‍ത്ഥനയുമായി ആസിയ ബീബി. പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് തടവില്‍ കഴിയുന്ന ആസിയ ബീബിയുടെ കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുവാനിരിക്കെയാണ് തന്റെ മോചനത്തിനായി പ്രാര്‍ഥിക്കുമോ എന്ന ഇവരുടെ അഭ്യര്‍ത്ഥന. കഴിഞ്ഞ ദിവസം ആസിയായുടെ കുടുംബാംഗങ്ങള്‍ ജയിലിലെത്തി ഇവരെ സന്ദര്‍ശിച്ചിരുന്നു.

പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ഇന്നേ ദിവസം ആസിയയ്ക്കൊപ്പം ആയിരിക്കും എന്ന് ലാഹോര്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ അറിയിച്ചു. ആസിയായുടെ കുടുംബത്തിന്റെ സംരക്ഷകനും റിനൈയ്‌സന്‍സ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ആയ ജോസഫ് നദീം വഴിയാണ് തനിക്കുവേണ്ടി ഇന്നു ( ഏപ്രില്‍ 27 ) പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥിച്ചത്.

“സുപ്രീംകോടതി ജഡ്ജിയുടെ തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു. ഇതു ആവശ്യമായ ഒരു നടപടിയാണ്. പാവപ്പെട്ട സ്ത്രീ വളരെക്കാലം വേദന അനുഭവിച്ചു കഴിഞ്ഞു. സമാനമായ രീതിയില്‍ ജയിലില്‍ കഴിയുന്ന നിരപരാധികളുടെ കേസുകള്‍ കൂടി പരിഗണിക്കണം.” ആസിയയുടെ കേസ് വീണ്ടും പരിഗണിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് പാകിസ്ഥാന്‍ ബിഷപ്പ് കൌണ്‍സിലിന്റെ ചെയര്‍മാന്‍ ബിഷപ്പ് ഖാദിം ഭൂട്ടോ പറഞ്ഞു.

2009-ല്‍ ആണ് ആസിയായെ മതനിന്ദാകുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ആസിയായും അയല്‍ക്കാരികളായ മുസ്ലീം സ്ത്രീകളും തമ്മിലുള്ള വാക്കേറ്റത്തിനിടെ പ്രവാചകനെതിരെ ആസിയ പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply