വ​​ച​​ന​​ത്തി​​ന്റെ കൂ​​ടാ​​ര​​ത്തി​​ലാ​​യി​​രി​​ക്കു​​ന്ന​​വ​​ർ വി​​ശു​​ദ്ധി​​യു​​ള്ള​​വ​​രാ​​യി​​രി​​ക്കണം: മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ

വ​​ച​​ന​​ത്തി​​ന്റെ കൂ​​ടാ​​ര​​ത്തി​​ലാ​​യി​​രി​​ക്കു​​ന്ന​​വ​​ർ വി​​ശു​​ദ്ധി​​യു​​ള്ള​​വ​​രാ​​യി​​രി​​ക്ക​​ണ​​മെ​​ന്നും ആ​​യി​​രി​​ക്കു​​ന്ന അ​​വ​​സ്ഥ​​യി​​ൽ വി​​ശു​​ദ്ധ​​രാ​​യി ജീ​​വി​​ക്കാ​​നു​​ള്ള ആ​​ഗ്ര​​ഹം വ​​ലി​​യ കൃ​​പ​​യാ​​ണെന്നും ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ പ​​റ​​ഞ്ഞു. അ​​തി​​ര​​ന്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ കൃ​​പാ​​ഭി​​ഷേ​​കം ക​​ണ്‍​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക​​ണ്‍​വ​​ൻ​​ഷ​​നി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത് കേ​​വ​​ലം നി​​യോ​​ഗ​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി മാ​​ത്ര​​മാ​​ക​​രു​​ത്. ന​​മ്മു​​ടെ ല​​ക്ഷ്യം വി​​ശു​​ദ്ധി​​യാ​​ക​​ണ​​മെന്നും വി​​ശു​​ദ്ധി​​യു​​ടെ ല​​ക്ഷ​​ണ​​ങ്ങ​​ളാ​​യി ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ പ​​റ​​യു​​ന്ന​​ത് ആ​​ന്ത​​രി​​ക​​മാ​​യ ക​​രു​​ത്ത്, ആ​​ന​​ന്ദം, ധൈ​​ര്യം, ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ സാ​​മൂ​​ഹ്യ ജീ​​വി​​തം, നി​​ര​​ന്ത​​ര​​മാ​​യ പ്രാ​​ർ​​ഥ​​ന എ​​ന്നി​​വ​​യാ​​ണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്ര​​ശ​​സ്ത വ​​ച​​ന പ്ര​​ഘോ​​ഷ​​ക​​നാ​​യ ഫാ. ​​ഡൊ​​മി​​നി​​ക് വാ​​ള​​ന്മ​​നാ​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള കൃ​​പാ​​ഭി​​ഷേ​​കം ക​​ണ്‍​വ​​ൻ​​ഷ​​ൻ അഞ്ചു ദിവസം നീണ്ടു നിൽക്കും. വൈ​​കു​​ന്നേ​​രം 3.30ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ക​​ണ്‍​വ​​ൻ​​ഷ​​നി​​ൽ ജ​​പ​​മാ​​ല, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം, സൗ​​ഖ്യാ​​രാ​​ധ​​ന എ​​ന്നീ ശുശ്രുഷകൾ ഉണ്ടായിരിക്കും. ഇ​​ന്നു​​മു​​ത​​ൽ രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ വൈ​​കു​​ന്നേ​​രം 4.30വ​​രെ കു​​ന്പ​​സാ​​ര​​വും കൗ​​ണ്‍​സ​​ലിം​​ഗും ന​​ട​​ക്കും.

ക​​ണ്‍​വ​​ൻ​​ഷ​​നു ശേ​​ഷം ഏ​​റ്റു​​മാ​​നൂ​​ർ, പു​​ന്ന​​ത്തു​​റ, ആ​​റു​​മാ​​നൂ​​ർ, അ​​യ​​ർ​​ക്കു​​ന്നം, കാ​​ണ​​ക്കാ​​രി, വെ​​ന്പ​​ള്ളി, കു​​റ​​വി​​ല​​ങ്ങാ​​ട്, കി​​ട​​ങ്ങൂ​​ർ, മാ​​ന്നാ​​നം, കു​​ട​​മാ​​ളൂ​​ർ, പ്രാ​​വ​​ട്ടം, നീ​​ണ്ടൂ​​ർ, പേ​​രൂ​​ർ, പൂ​​വ​​ത്തും​​മൂ​​ട്, മ​​ണ​​ർ​​കാ​​ട്, നാ​​ൽ​​പാ​​ത്തി​​മ​​ല, അ​​മ്മ​​ഞ്ചേ​​രി, മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്, പാ​​റോ​​ലി​​ക്ക​​ൽ, സം​​ക്രാ​​ന്തി, കോ​​ട്ട​​യം, കൈ​​പ്പു​​ഴ, നീ​​ണ്ടൂ​​ർ, ക​​ല്ല​​റ തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക് വാ​​ഹ​​ന സൗ​​ക​​ര്യം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ