ആല്‍ഫി ഇവാന്‍സിനെ ചികിത്സിക്കാന്‍ സന്നദ്ധത അറിയിച്ചു പാപ്പായുടെ ആശുപത്രി

ആല്‍ഫി ഇവാന്‍സിനെ ചികിത്സിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് റോമിലെ പാപ്പായുടെ ഹോസ്പിറ്റല്‍ എന്നറിയപ്പെടുന്ന ‘ബംബിനോ ജെസു’ ആശുപത്രി. ആല്‍ഫിയുടെ പിതാവ് തോമസ്‌ ഇവാന്‍സുമായി ഉള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം റോമിലെ ബംബിനോ ജെസു ആശുപത്രിയിലേയ്ക്ക് കുട്ടിയെ കൊണ്ടുവരുന്നതിന് സാധ്യമായ കാര്യങ്ങള്‍ ചെയ്യുവാന്‍ പാപ്പായ്ക്ക് താല്‍പര്യം ഉണ്ടെന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു.

“കഴിഞ്ഞ ജൂലായ് മുതല്‍ ബംബിനോ ജെസു ആശുപത്രിയിലെ അധികൃതര്‍ അത്യപൂര്‍വ മസ്തിഷ്ക രോഗം ബാധിച്ച കുട്ടിയെ ചികിത്സിക്കുന്ന ലിവര്‍പൂളിലെ ആശുപത്രിയുമായി ബന്ധപ്പെട്ടിരുന്നു. കുട്ടിയുടെ പിതാവുമായി നടത്തിയ  കൂടിക്കാഴ്ചയ്ക്ക് ശേഷം കുട്ടിയെ രക്ഷിക്കുന്നതിനായി ഉള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിക്കുകയായിരുന്നു” എന്ന് ഡോ. മരിയെല്ല എനോക്ക് പറഞ്ഞു.

ലിവര്‍പൂളിലെ ആശുപത്രിയില്‍ ഉള്ള കുട്ടിയുടെ ചികിത്സ ഏറ്റെടുക്കാന്‍ ആശുപത്രി അധികൃതര്‍ സന്നദ്ധരാണെന്ന് അറിയിച്ചു കൊണ്ട് ഡോ. മരിയെല്ല പാപ്പായ്ക്ക് കത്തയച്ചു. കുട്ടിയുടെ ശ്വസന പ്രക്രിയ നേരെയാക്കുന്നതിനുള്ള ചികിത്സകള്‍ നല്‍കുമെന്നും രോഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞേക്കും എന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ ചികിത്സ ചിലവുകളും യാത്രാചിലവുകളും ആശുപത്രി ഏറ്റെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here