ഫ്രാൻസിസ് പാപ്പയെ കാണുവാൻ 500 കിലോമീറ്റർ സഞ്ചരിച്ച് ബാൻഡ് സംഘം

ഡ്രം, കാഹളം എന്നിവയുടെ അകമ്പടിയോടെ, താമ്പൂരി ഇമ്പെറിയാലിയുടെ ‘ഡി കോമിയോ’ ഓർക്കസ്ട്ര,  അവരുടെ സംഗീതം പാപ്പയെ കേള്‍പ്പിക്കുവാന്‍ 500 മൈൽ യാത്ര ചെയ്തു  ഇറ്റലിയിലെ ഏറ്റവും പ്രധാന ചത്വരത്തില്‍  എത്തി.   സിസിലിയിൽ നിന്ന് വന്ന ഇവർ ഫ്രാൻസിസ് പാപ്പായുടെ  പൊതുദര്‍ശന വേളയില്‍ രണ്ടാം പ്രാവശ്യം ആണ് അവർ പങ്കെടുക്കുന്നത്. ഇതു വളരെ പ്രചോദനകരമായ അനുഭവം ആയിരുന്നു എന്നും ഇതു പാപ്പയോടുള്ള അവരുടെ ബഹുമാനം വര്‍ധിപ്പിക്കുന്നതിനും അടുപ്പം കൂട്ടുന്നതിനും കാരണമായി എന്നും സംഘാംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

“ഇറ്റലിയിലെ ഏറ്റവും പ്രധാനപ്പെട്ട ചത്വരത്തില്‍  ബാന്‍ഡ് അവതരിപ്പിക്കുവാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഞങ്ങള്‍.  ഈ മഹത്തായ ബഹുമതി ഞങ്ങൾ നേടിയിരിക്കുന്നു അതിനാല്‍ ഞങ്ങൾ വളരെ സന്തോഷത്തിലാണ്. ” ഡേവിഡ് സിലിയോ പറഞ്ഞു. ഓർക്കസ്ട്രയിൽ 26 പേർ ഉണ്ട്. 19 ഡ്രമ്മും അഞ്ച് കാഹളങ്ങളുമുണ്ട്. കൂടാതെ, അവർ തങ്ങളുടെ പതാക വഹിച്ചിരുന്നു. കഴിഞ്ഞ വർഷം ഇവിടെ വന്നപ്പോൾ സംഗീതജ്ഞരിൽ ചിലരുടെ വിശ്വാസത്തിന്റെ ആഴം വർധിച്ചുവെന്ന് ഓർക്കസ്ട്ര സെക്രട്ടറി  പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ