ബവേറിയയിൽ സർക്കാർ കെട്ടിടങ്ങളുടെ പ്രവേശന കവാടത്തിൽ കുരിശ് പ്രദർശിപ്പിക്കുന്നു 

ബവേറിയ സർക്കാർ ജൂൺ ഒന്നുമുതൽ  ജർമൻ സ്റ്റേറ്റിലെ സർക്കാർ കെട്ടിടങ്ങളുടെ കവാടത്തിൽ കുരിശ് പ്രദർശിപ്പിക്കാൻ തീരുമാനിച്ചു.

“ഈ നീക്കം ബവേറിയയുടെ ചരിത്രപരവും സാംസ്കാരികവുമായ  സ്വഭാവം  പ്രകടിപ്പിക്കുകയും ബവേറിയയിലും ജർമ്മനിയിലും നിയമപരവും സാമൂഹ്യവുമായ ക്രമങ്ങളുടെ അടിസ്ഥാനമൂല്യങ്ങൾക്ക് ഒരു വ്യക്തമായ പ്രതിബദ്ധത പ്രകടമാക്കുകയും ചെയ്യുന്നു” എന്ന്  ബവേറിയയുടെ പ്രധാനമന്ത്രിയായ മാർക്കസ് സോഡേറുടെ ഓഫീസ്  പ്രഖ്യാപിച്ചു.

“കുരിശ് പ്രദർശിപ്പിക്കുന്നത് ക്രിസ്ത്യന്‍ പാരമ്പര്യത്തിന്റെ  വ്യക്തമായ അടയാളം ആണ്” എന്ന് ബാർവേറിയൻ ആഭ്യന്തരമന്ത്രി ജോച്ചിം ഹെർമാൻപറഞ്ഞു.  “ബവേറിയൻ ഐക്യത്തിലും ക്രിസ്തീയ മൂല്യങ്ങളിലും ഞങ്ങള്‍ക്ക് പ്രതിബദ്ധത ഉണ്ടെന്ന്” സോഡർ ട്വീറ്റ് ചെയ്യുകയും  സംസ്ഥാന ചാൻസല്ലറിയില്‍ അദ്ദേഹം തന്നെ  കുരിശു സ്ഥാപിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here