യേശു കൂടെ ഉണ്ടെന്ന തിരിച്ചറിവിൽ മുന്നോട്ടു നീങ്ങണം: ബി​ഷ​പ് ആ​ർ. ക്രി​സ്തു​ദാ​സ്

തി​രു​വ​ന​ന്ത​പു​രം: യേ​ശു കൂ​ടെ​യു​ണ്ടെ​ന്ന തി​രി​ച്ച​റി​വ് ആ​യി​രി​ക്ക​ണം ന​മ്മെ മു​ന്നോ​ട്ടു ന​യി​ക്കേ​ണ്ട​തെ​ന്ന് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ആ​ർ. ക്രി​സ്തു​ദാ​സ്.

പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നി​യി​ലെ വി​ശു​ദ്ധ ജോ​ണ്‍​പോ​ൾ ര​ണ്ടാ​മ​ൻ ന​ഗ​റി​ൽ 13-ാമ​ത് അ​ന​ന്ത​പു​രി ക​ണ്‍​വ​ൻ​ഷ​ന്‍റെ മൂ​ന്നാം ദി​വ​സം കൃ​പാ​ഭി​ഷേ​ക ധ്യാ​ന​ത്തി​ൽ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജീ​വി​ത​യാ​ത്ര​യി​ൽ ക​പ്പി​ത്താ​നാ​യി യേ​ശു ഉ​ണ്ടെ​ന്ന വി​ശ്വാ​സം ജീ​വി​ത​ത്തി​ൽ ആ​ത്മീ​യ​മാ​യ ക​രു​ത്ത് നേ​ടി​ത്ത​രും. ജീ​വി​ത​ത്തി​ന്‍റെ പ്ര​തി​സ​ന്ധി​ക​ളി​ൽ യേ​ശു കൂ​ടെ​യു​ണ്ട​ന്ന ക​രു​ത്തോ​ടെ​യാ​ണ് നാം ​മു​ന്നോ​ട്ടു​പോ​കേ​ണ്ട​ത്. ദൈ​വം ന​മ്മെ വ​ഴി​ന​ട​ത്തു​മെ​ന്ന ആ​ഴ​മാ​യ വി​ശ്വാ​സം ഉ​ണ്ടാ​ക​ണം. അ​സ്വ​സ്ഥ​മാ​യ മ​ന​സു​ക​ളെ ദൈ​വം ശാ​ന്ത​മാ​ക്കും. യാ​ത​ന​ക​ളി​ലും വേ​ദ​ന​ക​ളി​ലും ദൈ​വം കൂ​ടെ​യു​ണ്ടെ​ന്നു​ള്ള ചി​ന്ത മ​ന​സി​നെ ശാ​ന്ത​മാ​ക്കു​ക​യും സ​ന്തോ​ഷ​ഭ​രി​ത​മാ​ക്കു​ക​യും ചെ​യ്യു​ന്നു. നമ്മുടെ ജീ​വി​ത ഭാ​ര​ങ്ങ​ൾ ദൈ​വ​ക​ര​ങ്ങ​ൾ താ​ങ്ങി​ക്കൊ​ള്ളു​മെ​ന്നും അദ്ദേഹം കൂട്ടിചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply