തൊഴിലിനല്ല, അജഗണത്തിനാണ്  പ്രാധാന്യം നൽകേണ്ടത്: മെത്രാന്മാരുടെ സംഘത്തോട് മാർപ്പാപ്പ

പരിശുദ്ധാത്മാവിനാൽ നിറഞ്ഞുകൊണ്ടുള്ള വിശുദ്ധ പൗലോസിന്റെ ഓരോ പ്രവർത്തിയും ശ്ലീഹന്മാരുടെ പിൻഗാമികളായ മെത്രാന്മാർ മാതൃകയാക്കേണ്ടതാണെന്ന് മാർപ്പാപ്പ. അപ്പസ്തോലപ്രവർത്തനങ്ങളിൽ വിശുദ്ധ പൗലോസ്, എഫേസൂസിൽ നിന്ന് ജറുസലേമിലേക്ക് പോകുന്ന ഭാഗം വ്യാഖ്യാനിച്ച് സന്ദേശം നൽകുകയായിരുന്നു പാപ്പാ.

പരിശുദ്ധാത്മാവിനെ ശ്രവിക്കുക

പരിശുദ്ധാത്മാവിന്റെ നിർദേശമനുസരിച്ചാണ് പൗലോസ് ജറുസലേമിലേക്ക് യാത്ര തിരിച്ചത്. ഇത്തരത്തിൽ, പരിശുദ്ധാത്മാവിന്റെ സ്വരം ഏതാണെന്നും അത് എപ്പോഴൊക്കെയാണ് വരുന്നതെന്നും വിവേചിച്ചറിയാനുള്ള കഴിവുള്ളവരാണ് മെത്രാന്മാർ. ലോകത്തിന്റെ ആത്മാവിന്റെ സ്വരം തിരിച്ചറിയാനും അതിനെ പ്രതിരോധിക്കാനും അവർക്ക് സാധിക്കും. മാർപ്പാപ്പ പറഞ്ഞു.

അജഗണത്തെ സേവിക്കുക

വിശുദ്ധ പൗലോസിന്റെ ഏറ്റവും വലിയ സ്നേഹം, അത് യേശു ക്രിസ്തുവിനോടായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ വലിയ സ്നേഹം തന്റെ അജഗണത്തോടായിരുന്നു. അതുകൊണ്ട് പരസ്പരം ചേർന്നുനിന്ന്, നിങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്ന അജഗണത്തെ സേവിക്കുക, സ്നേഹിക്കുക. കാരണം നിങ്ങൾ അവരുടെ ഇടയന്മാരാണ്. മാർപ്പാപ്പ കൂട്ടിച്ചേർത്തു.

പൗലോസിന്റെ ലേഖനം

സാക്ഷ്യവും അറിയിപ്പും വെല്ലുവിളിയും.  വിശുദ്ധ പൗലോസിന്റെ ലേഖനമെന്നാൽ അതാണ്. ലൗകികമായ ഒന്നല്ല, അത്. ദൈവത്തിന്റെ കൃപയും, അപ്പസ്തോലനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ധീരതയും, യേശു ക്രിസ്തുവിന്റെ വെളിപാടും കർത്താവ് വാഗ്ദാനം ചെയ്ത വിമോചനവുമാണ് അത് അദ്ദേഹത്തിന് സാധ്യമാക്കിയത്. മാർപ്പാപ്പ പറഞ്ഞു.

“ലോകത്തുള്ള മുഴുവൻ മെത്രാന്മാരെയും ഓർക്കുന്നു, ദൈവം ആഗ്രഹിക്കുന്നിടത്ത്, ആഗ്രഹിക്കുന്ന വിധത്തിൽ ശുശ്രൂഷ ചെയ്യാനുള്ള കൃപ നമുക്കെല്ലാവർക്കും ലഭിക്കട്ടെ. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, അവിടുന്നിലുള്ള വിശ്വാസത്താൽ, യേശുവിനോടുള്ള സ്നേഹത്താൽ അജഗണത്തിനുവേണ്ടി വേല ചെയ്യാൻ സാധിക്കുകയും ചെയ്യട്ടെ”. മാർപ്പാപ്പ പ്രാർത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply