പോളണ്ടിലെ നേഴ്സ് വാഴ്ത്തപ്പെട്ട പദത്തിലേക്ക്

ഇരുപതാം നൂറ്റാണ്ടിലെ നേഴ്സും അല്‍മായ വനിതയുമായ ഹന്ന ഹെലന്‍ കൃസാനോസ്ക്ക വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക്.

1902 ഒക്ടോബര്‍ 7 – ന് പോളണ്ടിലെ വര്‍സ്വ പട്ടണത്തിലായിരുന്നു ഹന്ന ഹെലേനയുടെ ജനനം. കത്തോലിക്കാവിശ്വാസത്തില്‍ വളര്‍ന്ന ഹന്ന കൃഷനോസ്ക്ക ആതുരശുശ്രൂഷാപഠനത്തില്‍ മുഴുകുകയും നേഴ്സായിത്തീരുകയും ചെയ്തു. നേഴ്സിംഗ് മേഖലയിലെ വിവരങ്ങള്‍ ഉള്‍കൊള്ളുന്ന ‘നേഴ്സ് പോളണ്ട്’ എന്ന മാസികയുടെ എഡിറ്ററായി പത്തു വര്‍ഷത്തോളം  ഹന്ന പ്രവര്‍ത്തിച്ചു. നഴ്സിംഗ് ഇന്ട്രക്ടറായി പ്രവര്‍ത്തിച്ച ഹന്ന, ശുശ്രൂഷയുടെ മഹത്തായ പാഠങ്ങള്‍ സ്വന്തം ജീവിതത്തിലൂടെ തന്റെ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുത്തു.

റഷ്യന്‍ വിപ്ലവകാലത്ത് മുറിവേറ്റ സൈനികരെ പരിചരിച്ച ഹന്ന 1937 – ല്‍ പോളണ്ടില്‍ കത്തോലിക്കാ നഴ്സുമാരുടെ സംഘടനയക്ക് രൂപം നല്കി. രണ്ടാം ലോകമഹായുദ്ധകാലത്ത് വീടുകള്‍ തോറും കയറിയിറങ്ങി ആതുരസേവനം നടത്തുകയും വേദനിക്കുന്നവരെ തന്നാലാകും വിധം സഹായിക്കുകയും ചെയ്തു. 1966 – ല്‍ ക്യാന്‍സര്‍ ബാധിതയായ ഹന്ന 1973 ഏപ്രില്‍ 29 – ന് ക്രക്കോവില്‍ വച്ച് മരണമടഞ്ഞു.

സെറിബ്രല്‍ ഹെമറേജ് ബാധിച്ച 66 കാരിയായ സ്ത്രീയ്ക്ക് ഉണ്ടായ അത്ഭുത രോഗശാന്തിയാണ് ഹന്നയുടെ വാഴ്ത്തപ്പെട്ട പദവിക്കു കാരണമായത് എന്ന് വിശുദ്ധീകരണ നടപടികള്‍ക്ക് നേതൃത്വം വഹിക്കുന്ന ഫാ. ഗലുസ്ക പറഞ്ഞു. 2017 ജൂലൈ 7 – നാണ് ഫ്രാന്‍സീസ് പാപ്പാ ഈ അത്ഭുതം അംഗീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here