അനുദിനജീവിതത്തിൽ വിശുദ്ധി ശീലിക്കണമെന്ന് വിശ്വാസികളോട് മാർപ്പാപ്പ

യേശുവുമായി ബന്ധിക്കപ്പെട്ട, കൂടിച്ചേർന്ന ജീവിതങ്ങളാണ് യഥാർത്ഥ ക്രൈസ്തവ ജീവിതത്തിന്റെ രഹസ്യമെന്ന് മാർപ്പാപ്പ. ഞായറാഴ്ചത്തെ റെജീന കോളി പ്രാർത്ഥനയ്ക്കിടെ നൽകിയ സന്ദേശത്തിലാണ് മുന്തിരിവള്ളികളുടെയും ശാഖകളുടെയും ഉപമ വിശദീകരിച്ചുകൊണ്ട് മാർപ്പാപ്പ ഇപ്രകാരം പറഞ്ഞത്.

മുന്തിരിവള്ളിയോട് സ്വയം ഉപമിച്ച ഈശോ ശാഖകളായ നമ്മോട് അവിടുത്തോട് ചേർന്നു നിൽക്കാൻ ആവശ്യപ്പെടുന്നു. കാരണം, മുന്തിരിവള്ളിയോട് ചേർന്ന് നിൽക്കുന്ന ശാഖകൾ മാത്രമേ നല്ല ഫലം പുറപ്പെടുവിക്കുകയുള്ളൂ. മാർപ്പാപ്പ കൂട്ടിച്ചേർത്തു.

കർത്താവിനോടപ്പമായിരിക്കുക

ഞാൻ എന്ന ചിന്തയിൽ നിന്നും ഇടുങ്ങിയതും സ്വാർത്ഥവുമായ ചിന്താഗതികളിൽ നിന്നും പുറത്തുകടക്കാനും അപരന്റെ വിവിധ ആവശ്യങ്ങളാകുന്ന കടലിലേക്ക് ഇറങ്ങിച്ചെല്ലാനും ക്രിസ്ത്യാനി എന്ന ജീവിതാവസ്ഥയ്ക്ക് സാക്ഷ്യം നൽകാനും കർത്താവിനോട് കൂടെ ആയിരുന്നാൽ മാത്രമേ സാധിക്കൂ.

അയൽക്കാരനോട് സഹാനുഭൂതി കാണിക്കുക, ഈശോ ചെയ്തതുപോലെ സ്വയം മറന്ന് മറ്റുള്ളവരെ സ്നേഹിക്കുക എന്നിവയാണ് ക്രിസ്ത്യാനി എന്ന നിലയിൽ നമുക്ക് പുറപ്പെടുവിക്കാവുന്ന യഥാർത്ഥ ഫലങ്ങൾ. പ്രത്യേക അജണ്ടകൾ പ്രകാരമോ മറ്റ് സ്വാർത്ഥ താത്പര്യങ്ങൾക്കുവേണ്ടിയോ ആകരുത് ഒരു ക്രിസ്ത്യാനി സഹാനുഭൂതി പ്രകടിപ്പിക്കേണ്ടത്. മറിച്ച് ക്രിസ്തുവിൽ ആയിരിക്കുന്നതിന്റെയും ക്രിസ്തുവിനോട് ചേർന്ന് പ്രവർത്തിക്കുന്നതിന്റെയും ഫലമായായിരിക്കണം. കാരണം മുന്തിരിവള്ളിയിൽ നിന്ന് സത്ത് സ്വീകരിച്ചാണല്ലോ ശാഖ ഫലം നൽകുന്നത്.

വിശുദ്ധരെ ഇതിനുദാഹരണമായി ചൂണ്ടിക്കാണിച്ച മാർപ്പാപ്പ, നാമെല്ലാവരും അനുദിനജീവിതത്തിൽ ഇപ്രകാരം ജീവിക്കാൻ ശ്രദ്ധിക്കണമെന്നും ഓർമ്മിപ്പിച്ചു.

ആനന്ദിച്ചാഹ്ലാദിക്കുവിൻ

വിശുദ്ധി എന്നത് മെത്രാന്മാർക്കോ വൈദികർക്കോ സന്യസ്തർക്കോ മാത്രം അവകാശപ്പെട്ടതല്ല. മറിച്ച്, അനുദിന ജീവിതത്തിൽ, ആയിരിക്കുന്ന ഇടങ്ങളിലെല്ലാം ക്രൈസ്തവന്റെ ധർമ്മം അനുഷ്ഠിച്ചുകൊണ്ട് എല്ലാവർക്കും വിശുദ്ധ ജീവിതം നയിക്കാൻ സാധിക്കും.

ജോലിയും വിശ്രമവും, കുടുംബജീവിതവും സമൂഹജീവിതവും രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക ഉത്തരവാദിത്തങ്ങളും യേശുവിനോട് ഐക്യപ്പെട്ട്, സ്നേഹത്തോടെയും സേവന മനോഭാവത്തോടെയും അനുഷ്ഠിച്ചാൽ വിശുദ്ധ ജീവിതം സ്വന്തമാക്കാൻ നമുക്കും സാധിക്കും. മാർപ്പാപ്പ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here