വി. യൗസേപ്പിന്റെ സ്മരണ പുതുക്കി ബെനെഡിക്റ്റയിന്‍ സന്യാസിനികളുടെ പുതിയ ആല്‍ബം  

വി. യൗസേപ്പിനെക്കുറിച്ചുള്ള പുതിയ ആല്‍ബവുമായി ബെനെഡിക്റ്റയിന്‍ സന്യാസിനിമാര്‍. ‘ദി ഹേര്‍ട്‌സ് ഓഫ് ജീസസ്, മേരി & ജോസഫ് അറ്റ് എഫേസൂസ്’ എന്ന പേരില്‍ തയ്യാറാക്കിയ ആല്‍ബം ലോക തൊഴിലാളി ദിനമായ മേയ് ഒന്നാം തിയതി പുറത്തിറക്കി. മാതാവിനെക്കുറിച്ചും ഈശോയെക്കുറിച്ചും ആല്‍ബത്തില്‍ പാട്ടുകള്‍ ഉണ്ടെങ്കിലും തൊഴിലാളികളുടെ മധ്യസ്ഥനായ യൗസേപ്പിതാവിനെക്കുറിച്ചുള്ള പാട്ടുകളാണ് കൂടുതലും.

“ആത്മീയമായും ഭൗതികമായും ഒരു പിതാവിന്റെ സ്ഥാനം എന്താണെന്നു വി. യൗസേപ്പിതാവ് കാണിച്ചു തന്നിട്ടുണ്ട്. ഈ ആല്‍ബം വി. യൗസേപ്പിന്റെ പിതൃവാത്സല്യം നിറഞ്ഞ ഹൃദയത്തെ വെളിപ്പെടുത്തുന്നു.” സന്യാസ സമൂഹത്തിലെ അംഗമായ സി. സിസിലി പറഞ്ഞു. “വിശുദ്ധ യൗസേപ്പിന്റെ ഹൃദയം ദൈവഹിതത്തോടുള്ള അനുസരണത്തിന്റെ പ്രതീകമാണ്. ആഗോള സഭയുടെ രക്ഷാധികാരിയുമാണ്, അദ്ദേഹം. പിതൃത്വം പ്രതിസന്ധികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍, യൗസേപ്പിതാവിനോടുള്ള ഭക്തി അനിവാര്യമായ ഒന്നാണ്.” സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ദിനാള്‍ റെയ്മന്‍ഡ് ബ്രൂക് ആണ് വിശുദ്ധ യൗസേപ്പിനെക്കുറിച്ചു ആല്‍ബം തയ്യാറാക്കുവാന്‍ ഞങ്ങളെ പ്രചോദിപ്പിച്ചതെന്നു സിസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നു. ആല്‍ബത്തില്‍ 22 ട്രാക്കുകളാണ് ഉള്ളത്. ആല്‍ബത്തിലെ ചില പാട്ടുകള്‍ പാടിയിരിക്കുന്നത് സന്യാസിനികള്‍ തന്നെയാണ്. ഈ ആല്‍ബത്തിന്റെ വില്പനയിലൂടെ കണ്ടെത്തുന്ന തുക ആശ്രമ ദൈവാലയം പണിയുന്നതിനായി വിനിയോഗിക്കുമെന്നും സിസ്റ്റര്‍ സിസിലി അറിയിച്ചു.

Leave a Reply