ബനഡിക്റ്റന്‍ സന്യാസികള്‍ ശാന്തതയുടെ സന്ദേശം നല്‍കുന്നു: ഫ്രാന്‍സിസ് പാപ്പാ 

തിരക്കുകള്‍ നിറഞ്ഞ ലോകത്ത് പ്രാര്‍ത്ഥനയുടെയും നിശബ്ധതയുടെയും അന്തരീക്ഷം നിര്‍മ്മിക്കുവാന്‍ ബനഡിക്റ്റന്‍ സന്യാസികള്‍ക്ക് കഴിയുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ.  റോമില്‍ ബനഡിക്റ്റന്‍ സന്യാസികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഈ കാര്യം പറഞ്ഞത്.

“ഈ കാലഘട്ടത്തില്‍ ജനങ്ങള്‍ തിരക്കുപിടിച്ചുള്ള ഓട്ടത്തിലാണ്. അതിനിടയില്‍ അവര്‍ക്ക് ദൈവത്തിന്റെ സ്വരം ശ്രവിക്കാനുള്ള സമയം കിട്ടുന്നില്ല. അതിനിടയില്‍ നിങ്ങളുടെ ആശ്രമങ്ങള്‍ ക്ലേശത്തിനിടയില്‍ ആശ്വാസം നല്‍കുന്ന സ്ഥലം പോലെ വര്‍ത്തിക്കുന്നു. അവിടെ വിവിധ പ്രായത്തിലുള്ള ആളുകള്‍ക്ക് നിശബ്ദതയുടെ സൗന്ദര്യം മനസിലാക്കുവാന്‍ കഴിയുന്നു. ആശ്രമങ്ങളില്‍ അവര്‍ക്ക് തങ്ങളെ തന്നെ തിരിച്ചറിയുവാന്‍ കഴിയുന്നു. ദൈവത്തെ തങ്ങളുടെ ജീവിതത്തില്‍ ഇടപെടുവാന്‍ അനുവദിക്കുന്നു,” എന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

ബെനഡിക്ടിൻ കോൺഫെഡറേഷന്റെ 400 അംഗങ്ങളുമായി ആണ് ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തിയത്. ബനടിക്റ്റന്‍ സന്യാസ സമൂഹത്തിന്റെ സ്ഥാപനത്തിന്റെ നൂറ്റി ഇരുപത്തി അഞ്ചാം സ്ഥാപകവാര്‍ഷികത്തോട് അനുബന്ധിച്ചാണ് പാപ്പായുമായി ഇവര്‍ കൂടിക്കാഴ്ച്ച നടത്തിയത്. 1893 – ൽ ലിയോ പതിമൂന്നാമന്‍ പാപ്പായാണ് ഈ സന്യാസ സമൂഹം സ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here