വിശുദ്ധ നാട്ടിലെ കലാകാരന്മാരെ സഹായിക്കാനായി ബെത്‌ലഹേമില്‍ പുതിയ വില്‍പനശാല 

വിശുദ്ധ നാട്ടിലെ കരകൗശല വിദഗ്ദ്ധരെ സഹായിക്കുവാനായി ബെത്‌ലഹേമില്‍ പുതിയ വില്‍പ്പനശാല ആരംഭിച്ചു. ബെത്‌ലഹേം ഹാന്റിക്രാഫ്റ്റ് എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ഈ സ്ഥാപനം ബംനൗറ എന്ന കുടുംബമാണ് നടത്തുന്നത്. ബെത്‌ലെഹേമിലെ ഫാക്ടറിയില്‍ നിര്‍മ്മിക്കുന്നതും അവിടുള്ള മറ്റു വീടുകളില്‍ നിന്നും ശേഖരിക്കുന്നതുമായ സാധനങ്ങളാണ് കടയില്‍ വില്പനയ്ക്ക് വച്ചിരിക്കുന്നത്.

2000 ത്തില്‍ ഒരു ഓണ്‍ലൈന്‍ വ്യാപാരമായിട്ടാണ് ഈ സംരംഭം ആരംഭിച്ചത്. പിന്നീട് ബംനൗറസ് സാധനങ്ങള്‍ വില്‍ക്കുന്നതിനായി ഡെന്‍വറിലേയ്ക്ക് സഞ്ചരിച്ചു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ അറോറയില്‍ ഒരു വില്‍പനശാല സ്ഥാപിച്ചിരിക്കുന്നു.’ ആദ്യം ബെത്‌ലഹേമിലെയ്ക്ക് സഞ്ചാരികള്‍ എത്താറില്ലാരുന്നു. അതിനാല്‍ ഇവിടുള്ള ആളുകള്‍ ഉണ്ടാക്കുന്ന സാധനങ്ങളും ഞങ്ങള്‍ ഉണ്ടാക്കുന്നവയും വില്‍ക്കുന്നതിനായി  ഡെന്‍വറിലേയ്ക്ക് പോയി’. ജോര്‍ജ്  ബംനൗറ പറഞ്ഞു.

ഒലിവ് തടികൊണ്ടുള്ള കരകൗശല വസ്തുക്കളാണ് വില്പനയ്ക്ക് വച്ചിരിക്കുന്നതില്‍ കൂടുതലും. അവയുടെ നിര്‍മ്മാണത്തില്‍ പരമ്പരാഗത പാലസ്തീനിയന്‍ ശൈലി കാണാന്‍ സാധിക്കും. ഒലിവ് തടികൊണ്ടുള്ള കുരിശുകളും കുരിശു രൂപങ്ങളും ജപമാലകളും വിശുദ്ധരുടെ രൂപങ്ങളും അടുക്കള സാമഗ്രികളും സിറാമിക് ഐറ്റങ്ങളും വില്‍പനയ്ക്ക് വച്ചിരിക്കുന്നു. കുരിശു രൂപങ്ങള്‍ക്കും വിശുദ്ധനാട്ടിലെ മണ്ണും എണ്ണയും പുഷ്പങ്ങളും അടങ്ങുന്ന ചെറിയ ബോക്‌സിനുമാണ് ആവശ്യക്കാര്‍ കൂടുതല്‍.

400 റോളം കലാകാരന്മാരുടെ സംഘവും ഒപ്പം നിരവധി കുടുംബങ്ങളും ചേര്‍ന്നാണ് കരകൗശല വസ്തുക്കള്‍ തയ്യാറാക്കുന്നത്. ‘കുരിശുകള്‍ പല കുടുംബങ്ങളില്‍ നിന്നായി ശേഖരിക്കുന്നു. ജപമാലകളും ചെയിനുകളും അതുണ്ടാക്കുന്ന സ്ത്രീകളുടെ പക്കല്‍ നിന്ന് എടുക്കും. സിറാമിക് നിര്‍മ്മിക്കുന്ന സമൂഹത്തില്‍ നിന്ന് അതും വാങ്ങുന്നു. ഓരോ തവണയും അവര്‍ നല്‍കുന്ന സാധനങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതില്‍ ഞങ്ങള്‍ കാര്യമായ സ്വാധീനം ചെല്ലുത്തുന്നതില്‍ സന്തോഷം തോന്നുന്നു’. ഉടമസ്ഥര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply