ഈശോയുടെ ജനനം 

    മറിയവും ജോസഫും കൂടി അഞ്ചു ദിവസം പിന്നിട്ടു ജറുസലേമില്‍ എത്തി. അവര്‍ താമസിക്കുവാന്‍ ഇടം അന്വേഷിച്ചു, എങ്കിലും അവര്‍ക്കു ലഭിച്ചില്ല. ഒടുവില്‍ കാലിത്തൊഴുത്തില്‍ അവര്‍ അഭയം പ്രാപിച്ചു. മാലാഖമാരുടെ സഹായത്തോടെ ജോസഫ് അവിടം വൃത്തിയാക്കി. ഭക്ഷണത്തിനും പ്രാര്‍ത്ഥനയ്ക്കും ശേഷം മറിയത്തെ വിശ്രമിക്കാന്‍ അനുവദിച്ചു. ജോസഫ് കാലിത്തൊഴുത്തിന്റെ പ്രവേശന കവാടത്തില്‍ ഇരുന്നു.

    മറിയത്തിനു പ്രസവ സമയം അടുത്തു. മാലാഖമാര്‍ ആ സമയം മറിയത്തിന്റെ പക്കല്‍ ഉണ്ടായിരുന്നു. ദിവ്യപുത്രന്റെ ജനന സമയത്തു അവര്‍ എല്ലാവിധ സഹായങ്ങളും മറിയത്തിനു നല്‍കി. ഈശോയെ അവര്‍ മാതാവിന്റെ കൈകളില്‍ ഏല്‍പ്പിച്ചു. മറിയത്തിന്റെ സന്തോഷത്തിനൊപ്പം നിറകണ്ണുകളോടെ ജോസഫും ചേര്‍ന്നു. അവര്‍ ഒരുമിച്ചു ദിവ്യപുത്രനെ വാഴ്ത്തി. ജോസഫ് ഈശോയെ പുതപ്പിക്കുന്നതിനുള്ള തുണി നല്‍കി. അതില്‍ പൊതിഞ്ഞ്, ഉണ്ണി ഈശോയെ അവര്‍ പുല്‍ത്തൊട്ടിലില്‍ കിടത്തി.

    അധികം വൈകാതെ ഇടയന്മാര്‍ ഈശോയെ കാണാന്‍ എത്തി. അവര്‍ മറിയത്തോടും ജോസഫിനോടുമൊപ്പം ഈശോയെ ആരാധിച്ചു. തുടര്‍ന്ന് മൂന്നു രാജാക്കന്മാരും എത്തി. അവര്‍ മറിയത്തിന് ആശംസകള്‍ നേര്‍ന്നു. ഈശോയോടൊപ്പം മണിക്കൂറുകള്‍ ചെലവഴിച്ച അവര്‍ രാത്രി സത്രത്തിലേയ്ക്ക് മടങ്ങി. അടുത്ത ദിവസം അവര്‍ എത്തി പൊന്നും മീറയും കുന്തിരിക്കവും ഈശോയ്ക്ക് സമ്മാനിച്ചു. മറിയം ഈശോയെ പൊതിഞ്ഞിരുന്ന തുണി അവര്‍ക്കു നല്‍കി. അപ്പോള്‍ സ്വര്‍ഗ്ഗീയമായ ഒരു സുഗന്ധം അവിടെ പരന്നു. തുടര്‍ന്ന് തങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് അഭ്യര്‍ത്ഥിച്ച ശേഷം അവര്‍ മടങ്ങി.

    (source: ‘Mary’s Life and Reflections As Seen In The Mystical City of God’ by  Mary Joan Wallace )

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

    അഭിപ്രായങ്ങൾ

    Leave a Reply