ആല്‍ഫി ഇവന്‍സിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ബിഷപ്പ് കാവിന

മരണത്തോട് മല്ലടിച്ചു കഴിയുന്ന ആല്‍ഫി ഇവാന്‍സിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ട് ബിഷപ്പ് കാവിന. കുട്ടിയെ ഇറ്റലിയിലേക്ക് മാറ്റാൻ അനുമതി നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആല്‍ഫിക്കു വേണ്ടി പ്രാര്‍ഥനാ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട്‌ അദ്ദേഹം രംഗത്തെത്തിയത്.

എല്ലാ മനുഷ്യരുടെയും ജീവന്‍ ആദരിക്കപ്പെടുന്നതിനും ഒപ്പം ആല്‍ഫിക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ ജനറല്‍ ഓഡിയന്‍സില്‍ അഭ്യര്‍ഥിച്ചു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ബിഷപ്പുമാർ അൽഫിയുടെ കുടുംബം അനുഭവിക്കുന്ന വേദനകളില്‍ പങ്കുചേരുന്നതായി അറിയിച്ചു.

പ്രാർത്ഥനയുടെ ശക്തിക്ക് മാത്രമേ ഹൃദയങ്ങളെ ഉരുക്കാനും  തകർക്കാൻ കഴിയാത്ത മതിലുകളെ  തകർക്കാനും കഴിയുകയുള്ളു എന്ന് സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ ബിഷപ്പ് കാവിന അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply