കു​ടും​ബ​ങ്ങ​ളി​ൽ നി​താ​ന്ത ജാ​ഗ്ര​ത അ​നി​വാ​ര്യം: ബി​ഷ​പ് ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ്

കു​ടും​ബ​ങ്ങ​ളി​ൽ നി​താ​ന്ത ജാ​ഗ്ര​ത അ​നി​വാ​ര്യ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് രൂ​പ​ത കോ ​അ​ഡ്ജ​ത്തൂ​ർ ബി​ഷ​പ് ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ്. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത​യി​ൽ സീ​ത​ത്തോ​ട് കേ​ന്ദ്ര​മാ​ക്കി രൂ​പീ​ക​രി​ച്ച പു​തി​യ ഡി​സ്ട്രി​ക്‌ടിന്‍റെ ഉ​ദ്ഘാ​ട​നം സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ ന​മ്മെ വ്യ​ത്യ​സ്ത സം​സ്കാ​ര​ത്തി​ൽ എ​ത്തി​ച്ചി​രി​ക്കുന്നുവെന്നും കു​ടും​ബ​ങ്ങ​ളെ ശി​ഥി​ല​മാ​ക്കു​ന്ന ധാ​രാ​ളം സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രു​ന്നു. ഇ​തി​നെ​ല്ലാ​മെ​തി​രെ ജാ​ഗ്ര​ത​പാ​ലി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സീ​ത​ത്തോ​ട് കേ​ന്ദ്ര​മാ​ക്കി രൂ​പീ​ക​രി​ച്ച പു​തി​യ ഡി​സ്ട്രി​ക്‌ടി ന്‍റെ ഉ​ദ്ഘാ​ട​നം രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട രൂ​പ​ത​യ്ക്കു​ള്ളി​ലെ ഒ​രു മി​ഷ​ൻ ഡി​സ്ട്രി​ക്ടാ​യി സീ​ത​ത്തോ​ടി​നെ ഉ​യ​ർ​ത്തി​യ​താ​യി മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.

രൂ​പ​ത​യി​ലെ അ​ഞ്ചാ​മ​ത്തെ വൈ​ദി​ക​ജി​ല്ല​യാ​ണ് സീ​ത​ത്തോ​ട്. പാ​വ​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​മ​ന​ത്തി​നാ​യി 50,000 രൂ​പ​യും നി​ർ​ധ​ന​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹ​സ​ഹാ​യ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ​യും ന​ൽ​കു​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത അ​റി​യി​ച്ചു.

മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജോ​ണ്‍ തു​ണ്ടി​യ​ത്ത്, വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജോ​സ​ഫ് കു​രു​ന്പി​ലേ​ത്ത്, സീ​ത​ത്തോ​ട് വൈ​ദി​ക​ജി​ല്ലാ വി​കാ​രി ഫാ.​വ​ർ​ഗീ​സ് ചാ​മ​ക്കാ​ലാ​യി​ൽ, റാ​ന്നി പെ​രു​നാ​ട് വൈ​ദി​ക​ജി​ല്ലാ വി​കാ​രി ഫാ.​സ്ലീ​ബാ​ദാ​സ് ച​രി​വു​പു​ര​യി​ട​ത്തി​ൽ, കോ​ന്നി വൈ​ദി​ക​ജി​ല്ലാ വി​കാ​രി ഫാ.​ജോ​സ് ക​ള​വി​ള, അ​ല്മാ​യ പ്ര​തി​നി​ധി ജോ​ർ​ജ് ജേ​ക്ക​ബ് പു​തു​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ