ദേ​വാ​ല​യ​ങ്ങ​ൾ ക്രൈ​സ്ത​വ ജീ​വി​ത​ത്തി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​കണം: ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്

അ​ല​ന​ല്ലൂ​ർ: ക്രൈ​സ്ത​വ ജീ​വി​ത​ത്തി​ന്റെ കേ​ന്ദ്ര​ങ്ങ​ളാകണം ദേ​വാ​ല​യ​ങ്ങ​ൾ എന്ന് പാ​ല​ക്കാ​ട് രൂ​പ​താ ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് പറഞ്ഞു. എ​ട​ത്ത​നാ​ട്ടു​ക​ര ഉ​പ്പു​കു​ളം പൊ​ൻ​പാ​റ സെ​ന്റെ വി​ല്യം​സ് ഇ​ട​വ​ക ദേ​വാ​ല​യ കൂ​ദാ​ശാ​ക​ർ​മം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടെ അ​ത്യ​ധ്വാ​ന​ത്തി​ന്റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും ഫലമാണ് ​ദേവാലയം എന്ന് അദ്ദേഹം ബി​ഷ​പ് കൂട്ടിച്ചേർത്തു.

ദേ​വാ​ല​യ നി​ർ​മാ​ണ​ത്തി​നു നേ​തൃ​ത്വം വ​ഹി​ച്ച വി​കാ​രി​യ​ച്ച​നേ​യും ഇ​ട​വ​കാം​ഗ​ങ്ങ​ളെ​യും ബി​ഷ​പ് അ​ഭി​ന​ന്ദി​ച്ചു. വൈ​ദി​ക​മ​ന്ദി​രം, ക​ൽ​ക്കു​രി​ശ്, പാ​രീ​ഷ് ഹാ​ൾ, അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​യും പി​താ​വ് വെ​ഞ്ച​രി​ച്ചു. തു​ട​ർ​ന്നു ബി​ഷ​പ്പി​ന്റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അർപ്പിച്ചു.

Leave a Reply