മ​തേ​ത​ര​ത്വം സം​ര​ക്ഷി​ച്ചാ​ലേ കാഷ്മീ​ർ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കൂ​: ബി​ഷ​പ് ഡോ. ​അ​ത്തി​പ്പൊ​ഴി​യി​ൽ

ആ​ല​പ്പു​ഴ മ​തേ​ത​ര​ത്വം സം​ര​ക്ഷി​ച്ചാ​ലേ കാഷ്മീ​ർ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കൂവെന്നും കാഷ്മീ​രി​ൽ എ​ട്ടു​വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​വ​ർ ഒ​രു​മ​ത​ത്തി​ന്‍റെ​യും നന്മയി​ല്ലാ​ത്ത​വ​രാ​ണെ​ന്ന് ആ​ല​പ്പു​ഴ രൂ​പ​ത ബി​ഷ​പ് ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ. കെഎ​ൽ​സി​എ ആ​ല​പ്പു​ഴ രൂ​പ​ത സം​ഘ​ടി​പ്പി​ച്ച ദീ​പം തെ​ളി​ക്ക​ലും പ്ര​തി​ഷേ​ധ സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​തേ​ത​ര​ത്വം സം​ര​ക്ഷി​ച്ചാ​ലേ ക​ശ്മീ​ർ സം​ഭ​വം പോ​ലു​ള്ള​ത് ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കൂ​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്കാ​ൻ ഭ​ര​ണ​കൂ​ട​വും ജ​ന​ങ്ങ​ളും ആ​ത്മാ​ർ​ഥ​മാ​യി പ​രി​ശ്ര​മി​ച്ചാ​ൽ മാ​ത്ര​മേ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന തോ​ന്ന​ലു​ണ്ടാ​കൂ എ​ന്ന് സ​ഹാ​യ മെ​ത്രാ​ൻ ജ​യിം​സ് ആ​നാ​പ​റ​ന്പി​ൽ പ​റ​ഞ്ഞു. കോ​ണ്‍​വെ​ന്‍റ് സ്ക്വ​യ​റി​ൽ പ്ര​വ​ർ​ത്ത​ക​ർ മെ​ഴു​കു​തി​രി ക​ത്തി​ച്ച് ആ​സി​ഫ ഐ​ക്യ​ദാ​ർ​ഢ്യ പ്ര​തി​ജ്ഞ​യെ​ടു​ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply