എൽ സാൽവഡോറിലെ കുടിയേറ്റക്കാരെ സംരക്ഷിക്കാൻ ട്രാംപ് ഭരണകൂടത്തോട് ബിഷപ്പുമാർ അഭ്യർത്ഥിച്ചു

എൽ സാൽവഡോർ കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിനും അവരുടെ കുടുംബങ്ങളെ ഒരുമിച്ചു കൂട്ടുന്നതിനുമായി ഉള്ള താത്കാലിക താമസ പദ്ധതിയുടെ കാലാവധി വർധിപ്പിക്കണം എന്ന് എൽ പസോയിലെ ബിഷപ്പ് ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. താൽക്കാലിക സംരക്ഷിത സ്റ്റാറ്റസ്, താല്ക്കാലിക കുടിയേറ്റ പെർമിറ്റ് പ്രോഗ്രാം എന്നിവയുടെ കാലാവധി മാർച്ച് 9 തോടെ അവസാനിക്കാനിരിക്കെയാണ് പുതിയ പദ്ധതികൾ സ്വീകരിക്കണം എന്ന ആവശ്യം ബിഷപ് മുന്നോട്ട് വെച്ചത്.

കുടിയേറ്റക്കാരുടെ കുടുംബങ്ങൾ വേർപിരിയേണ്ടി വരുമ്പോൾ അവരുടെ അമേരിക്കൻ പൗരത്വമുള്ള  മക്കൾക്ക് വിദ്യാഭ്യാസം ലഭിക്കാതെ വരുകയും, അവസരങ്ങളുടെ അഭാവവും ആക്രമണങ്ങളും നിമിത്തം ചൂഷങ്ങൾ നേരിടേണ്ടി വരുകയും ചെയ്യും എന്ന് ബിഷപ്പ് മാർക്ക് സീറ്റ്സ്  പറഞ്ഞിരുന്നു. എൽ സാൽവഡോറിനു വേണ്ടി ഉള്ള  ടി പി എസ്-ന്റെ (TIPS- Temporary Protected Status)  അന്ത്യം കുടിയേറ്റക്കാരായ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് മേലുള്ള ഹൃദയഭേദകമായ തീരുമാനമായിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

താൽക്കാലിക സംരക്ഷിത നില എന്ന പേരിൽ തയ്യാറാക്കിയ ‘ടി പി എസ് പദ്ധതി’ കുടിയേറ്റക്കാരായ കുടുംബങ്ങൾക്കും വ്യക്തികൾക്കും പ്രകൃതി ദുരന്തങ്ങൾ, സായുധ പോരാട്ടങ്ങൾ, അല്ലെങ്കിൽ അസാധാരണമായ സാഹചര്യങ്ങൾ എന്നിവയിൽ നിന്ന് രക്ഷ നേടുവാനും അമേരിക്കൻ ഐക്യനാടുകളിൽ താല്ക്കാലിക അഭയം തേടാനും അവരെ സഹായിച്ചിരുന്നു. എൽ സാൽവഡോറിൽനിന്നുള്ള 200,000  ത്തോളം പേർക്കാണ്   ടി പി എസ്  പരിപാടിയുടെ പ്രയോജനം ലഭിച്ചിരുന്നത്. 192,000 യുഎസ് പൗരൻമാരായ കുട്ടികൾ ഈ പദ്ധതിയുടെ ഭാഗമായി എന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ പരിപാടി അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ മിശ്ര സംസ്കാരത്തിൽ പെട്ട കുട്ടികളുടെയും മാതാപിതാക്കളുടെയും കാര്യം എന്താകും എന്നതിൽ  ബിഷപ്പ് ആകുലത പ്രകടിപ്പിച്ചു. കൂടാതെ കുടിയേറ്റക്കാരായ ഇവരിൽ നിന്നും ലഭിക്കുന്ന ഗുണങ്ങളും പ്രയോജനങ്ങളും അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു .

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here