വര്‍ധിക്കുന്ന മത പീഡനങ്ങളില്‍ ജനങ്ങള്‍ ആകുലരാണ് എന്ന് ഇറാഖി ബിഷപ്പ്

ഇറാഖില്‍ മതപീഡനങ്ങള്‍ വര്‍ധിക്കുകയാണെന്ന് ബസ്രയിലെ കല്‍ദായ കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ്. ഇറാഖില്‍ കുറച്ചു ക്രിസ്ത്യാനികള്‍ കൂടി അവശേഷിക്കുന്നു എന്നും അത് ഒരുപക്ഷെ പീഡനങ്ങള്‍ കൂടുന്നതിന് ഇടയാകുമോ എന്ന് ഭയപ്പെടുന്നു എന്നും ബിഷപ്പ് ഹബീബ് നഫാലി പങ്കുവച്ചു.

കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ പീഡനങ്ങളും കൂട്ടക്കുരുതികളും മൂലം ഭൂരിഭാഗം ആളുകളും അവിടെ നിന്ന് പലായനം ചെയ്തു. മതപീഡനങ്ങളുടെ ഒരു ഭാഗം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് അവസാനിച്ചു എന്നും ഇതു മറ്റൊരു ഭാഗമാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഇവിടെ ആഗോള തലത്തില്‍ ഉള്ള ഒരു കളിയാണ് നടക്കുന്നത്. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇവ രണ്ടും ഈ കളിയുടെ അവസാനം ഇല്ലാതാകും എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയെ തകര്‍ക്കുവാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ തന്നെ പീഡനങ്ങള്‍ ഇനിയും വര്‍ധിക്കുമോ എന്ന ഭയത്തിലാണ് ക്രിസ്ത്യാനികള്‍. അടുത്തിടെ ആധുനിക വസ്ത്ര ശൈലി സ്വീകരിച്ച ഒരു കൂട്ടം സ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണത്തിനു പിന്നില്‍  ഐഎസ് ഭീകരരോ അവരുമായി ബന്ധപ്പെട്ടവരോ ആണോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ‘ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരുന്ന വേദനകള്‍ സ്വന്തം കണ്ണുകൊണ്ട് കാണുകയാണ്. അവരെ ഒറ്റയടിക്ക് ഇല്ലാതാക്കുന്നതിന് പകരം അവരുടെ ഭാഷയും കുടുംബവും തകര്‍ക്കുകയും ഇറാഖില്‍ നിന്ന് പലായനം ചെയ്യുവാന്‍ നിര്‍ബന്ധിക്കുകയും ആണ് ചെയ്യുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ