സമാധാനം പുനസ്ഥാപിക്കുവാന്‍ രക്തസാക്ഷികളോട് പ്രാര്‍ത്ഥിച്ചു കൊറിയ 

ഉത്തര- ദക്ഷിണ  കൊറിയന്‍ ചര്‍ച്ചകളില്‍ പ്രത്യാശ അര്‍പ്പിച്ചു കൊറിയന്‍ സഭ. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ അസാധ്യമെന്നു കരുതിയ സാഹചര്യത്തില്‍ അതിനു അവസരമൊരുക്കിയ ദൈവത്തിനു നന്ദി പറയുകയാണ്‌ സഭാ നേതാക്കള്‍. ഒപ്പം തന്നെ രാജ്യത്തെ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തങ്ങളില്‍ വിജയമുണ്ടാകുവാന്‍ രക്തസാക്ഷികളായവരോട്  മധ്യസ്ഥം അപേക്ഷിക്കുകയുമാണ് ഇവര്‍.

“ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ യും തമ്മിലുള്ള ചര്‍ച്ചകള്‍ കണ്ടപ്പോള്‍ സന്തോഷം. ഞാന്‍ പ്രാര്‍ത്ഥിച്ചു. ദൈവത്തിനു നന്ദി പറയുന്നു. ഇരുവര്‍ക്കും എല്ലാവിധ ആശംസകളും” എന്ന് ദെജോൻ രൂപതയിലെ ബിഷപ്പ് ലാസറോ യു ഹുങ്ങ് -സിക്ക് പറഞ്ഞു.

“ഇരുവര്‍ക്കും പരിശുദ്ധ കന്യാമറിയത്തിന്റെ സംരക്ഷണം ലഭിക്കുവാനായി പ്രാര്‍ത്ഥിക്കുന്നു. കൊറിയന്‍ ജനതയുടെയും എല്ലാ മനുഷ്യരുടെയും നന്മയ്ക്കായിയുള്ള ക്ഷമിക്കുന്ന സമാധാനത്തിലേയ്ക്ക് ഈ യാത്ര നയിക്കട്ടെ. ഈ ചര്‍ച്ച വികാര നിര്‍ഭരമായ ഒന്നാണ്. ഏതാനും മാസങ്ങൾക്കുമുമ്പ് അസാധ്യമെന്നു തോന്നിയ ഒരു കാര്യം യഥാർത്ഥത്തിൽ ഇന്നു സംഭവിച്ചിരിക്കുന്നു” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1965 മുതൽ എല്ലാ വർഷവും ജൂൺ ഇരുപത്തിയഞ്ചിന് ഇരു രാജ്യങ്ങളും ഒന്നായി തീരുക എന്ന ലക്ഷ്യത്തോടെ സഭ പ്രാർത്ഥനാദിനമായി ആചരിച്ചിരുന്നു. കൊറിയൻ സമാധാന ഉടമ്പടിയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ നേരത്തെ ആഹ്വാനം ചെയ്തിരിന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply