ശബ്ദമില്ലാത്തവരുടെ ശബ്ദം ആയി നൈജീരിയന്‍ ബിഷപ്പുമാര്‍

മധ്യ നൈജീരിയയിലെ നാഡീക്-കർഷക തൊഴിലാളികളും കർഷകരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം എന്ന്  നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയോട്  നൈജീരിയൻ ബിഷപ്പുമാർ. പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സമാധാനം പുനസ്ഥാപിക്കുവാനുള്ള നടപടികള്‍ ആരംഭിക്കണം എന്ന ആവശ്യം ബിഷപ്പുമാര്‍ ഉയര്‍ത്തിയത്.

ബിൻബിയുടെ കണക്കുകൾ പ്രകാരം നൈജീരിയായില്‍ നടന്ന ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടുകയും 80,000 ത്തോളം ആളുകളെ പുറത്താക്കുകയും ചെയ്തിട്ടുണ്ട് എന്ന് ബിഷപ്പുമാർ ചൂണ്ടിക്കാട്ടി. രാജ്യത്ത് പലയിടത്തും തീവ്രവാദികൾ ഇടപെട്ടുകൊണ്ടിരിക്കുകയാണെന്നും, ഇത്  ആഭ്യന്തരയുദ്ധത്തിന് കാരണമാകുമെന്നും  ആർച്ച് ബിഷപ്പ് ഇഗ്നേഷ്യസ് ആഖു കെയ്ഗാമ  പറഞ്ഞു.

“ഭീകരമായ ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലും ഫെഡറൽ ഗവൺമെൻറിൻറെ നിശബ്ദത ഞെട്ടിക്കുന്നതാണ്.  പൌരന്മാരുടെ ജീവിതവും സ്വത്തുക്കളും സംരക്ഷിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്വം ഗൗരവത്തോടെ എടുക്കണമെന്ന് ഞങ്ങൾ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു” എന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

“ശബ്ദമില്ലാത്തവരുടെ ശബ്ദം ആയികൊണ്ട്  ജനത്തിന്റെ ദുരന്തത്തെ ഞങ്ങൾ ഉയർത്തിക്കാട്ടുന്നു” എന്ന് ബിഷപ്പുമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here