50 വര്‍ഷങ്ങളായി സഭയുടെ വളര്‍ച്ചയ്ക്ക് പങ്കു വഹിച്ച കറുത്ത വര്‍ഗ്ഗക്കാര്‍ 

അഞ്ചു പതിറ്റാണ്ടുകളായി സഭയുടെ വളര്‍ച്ചയ്ക്ക് തങ്ങളുടെ വിലപ്പെട്ട സേവനങ്ങള്‍ നല്‍കി വരികയാണ് കറുത്ത വര്‍ഗ്ഗക്കാരായ കന്യാസ്ത്രീകളും വൈദീകരും. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോസെഫൈറ്റ് വൈദീകനായ വില്ല്യം നോര്‍വേല്‍ ആണ് കറുത്ത വര്‍ഗ്ഗക്കാര്‍ക്കും ശുശ്രൂഷയില്‍ വലിയ പങ്കു വഹിക്കാന്‍ കഴിയും എന്ന് വിശ്വസിച്ച് അവരെ ഏകോപിച്ചത്.

1968, അമേരിക്കന്‍ ചരിത്രത്തിന്റെ താളില്‍ ഒഴിച്ചുകൂടാനാവാത്ത പ്രാധാന്യം നിറഞ്ഞ വര്‍ഷമാണ്. കറുത്ത വര്‍ഗ്ഗക്കാരായ ആളുകള്‍ തങ്ങളുടെ പൗരാവകാശങ്ങള്‍ക്കായി പൊരുതി കൊണ്ടിരുന്ന നാളുകളായിരുന്നു അത്. ഇതിനു പുറമേ വിയറ്റ്‌നാം യുദ്ധവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ വര്‍ധിച്ചുകൊണ്ടിരുന്ന ഒരു സാഹചര്യം കൂടി ആയിരുന്നു.

കറുത്ത വര്‍ഗ്ഗക്കാരായ വൈദികരെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞ ദിവസങ്ങള്‍ ആയിരുന്നു അത്. കറുത്ത വര്‍ഗ്ഗക്കാരെ സുവിശേഷവത്കരിക്കാന്‍ സഭയുടെ പിന്തുണയും  ആവശ്യപ്പെടേണ്ടി വന്ന സാഹചര്യങ്ങള്‍ പോലും അന്നുണ്ടായി. വര്‍ഗ്ഗ വിവേചനം സഭയ്ക്കുള്ളില്‍ പോലും നിലനിന്നിരുന്നു എന്ന് ബോധ്യപ്പെടുത്തി അതിനെതിരെ പ്രവര്‍ത്തിക്കാന്‍ പലരും മുന്നിട്ടിറങ്ങി. മറ്റുള്ളവരെ പോലെ തന്നെ ഏറെ സാംസ്‌കാരിക മൂല്യവും സ്ഥാനവും ഉണ്ടെങ്കിലും കറുത്ത വര്‍ഗ്ഗക്കാര്‍ പലപ്പോഴും വെള്ളക്കാരുടെ ആധിപത്യത്തില്‍ അമര്‍ന്നു ജീവിക്കേണ്ടി വന്നു. ഏറെ പോരാട്ടങ്ങള്‍ക്കൊടുവില്‍, 50 വര്‍ഷങ്ങളിലെ അവരുടെ മികച്ച പ്രവര്‍ത്തനങ്ങളും സേവനവും ഏറെ പ്രത്യാശയോടെയാണ് സഭ ഇന്ന് നോക്കി കാണുന്നത്.

Leave a Reply