പാവങ്ങളുടെയും പണക്കാരന്റെയും ഉറ്റ സുഹൃത്ത് വാഴ്ത്തപ്പെട്ട റോസാലി 

സി. സോണിയ ഡി.സി.

ഒരു കൈയിൽ നിറയെ റൊട്ടിയും മറു കൈയിൽ തിങ്ങുന്ന ജപമാലയുമായി മൊഫറ്റാർഡ് ജില്ലയിലെ (ഫ്രാൻസ്) പാവങ്ങളിലേക്ക് അവരുടെ അമ്മയായി ഇറങ്ങിച്ചെന്ന പുണ്യവതിയാണ് വാഴ്ത്തപ്പെട്ട റോസാലി (Daughters of Charity of St. Vincent De Paul). “പത്തു  തവണ പാവങ്ങളെ സന്ദർശിക്കുമ്പോൾ പത്തു തവണയും നിങ്ങൾ സന്ദർശിക്കുന്നത് ദൈവത്തെയാണ്” എന്ന് പറഞ്ഞ സ്ഥാപക പിതാവ് വി. വിൻസെന്റിന്റെ വാക്കുകൾ റോസാലി തന്റെ ജിവിതത്തിലും വിശ്വാസത്തിലും അർത്ഥമാക്കി അവൾ പറഞ്ഞു. “ഞാൻ ഏറ്റവും അധികം പ്രാർത്ഥിച്ചിട്ടുണ്ടെങ്കിൽ അത് ഈ തെരുവീഥികളിൽ പാവങ്ങളിലേക്കുള്ള വഴിയിലാണ്.”

അനാഥർക്കും, അശരണർക്കും വിധവകൾക്കും, രോഗികൾക്കും, കുഞ്ഞുങ്ങൾക്കും യുവജനങ്ങൾക്കും എന്നും അത്താണിയായ ഈ അമ്മയുടെ പരസ്‌നേഹവും ധൈര്യവും ഏറ്റവും സാഹസികമായി പ്രകടമായത് ഫ്രഞ്ച് വിപ്ലവകാലങ്ങളിലാണ് കലാപങ്ങളിൽ മുറിവേറ്റ പടയാളികളുടെയും, പാവങ്ങളുടെയും അടുത്തയ്ക്ക് മരുന്നും വെള്ളവുമായി ധീരതയോടെ ഓടിച്ചെന്ന സിസ്റ്റർ റോസാലിയെ തടഞ്ഞു നിർത്തി ഭടന്മാർ ചോദ്യം ചെയ്തു: ” നീ ആരാണ്?” “ഞാൻ ആരുമല്ല സാർ, ഒരു ഡോട്ടർ ഓഫ് ചാരിറ്റി.” ഈ ചങ്കൂറ്റത്തെ ചെറുക്കനും തടയാനും ആർക്കുമായില്ല. കാരണം അത് കത്തിയിരുന്നത് ദൈവസ്നേഹ ശക്തിയിലാണ്.

“എനിക്ക് കർത്താവിന് വേണ്ടി എന്ത് ചെയ്യാൻ കഴിയും”എന്ന ചോദ്യവുമായി  പരസ്‌നേഹ പ്രവർത്തങ്ങൾ ചെയ്യാൻ വെമ്പൽ കൊണ്ട യുവ ഫെഡറിക്ക് ഓസാമിനെ ‘പരസ്നേഹപ്രവർത്തങ്ങളുടെ വല’ എപ്രകാരമെന്നും എങ്ങനെ പാവങ്ങളിലേക്കും അവരുടെ ജീവിതങ്ങളിലേക്കും പണക്കാരിലൂടെ എത്താമെന്നും പഠിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ അത്മായ പരസ്നേഹ സംഘടനയുടെ പിന്നിലെ നെടും തൂണായി അവൾ മാറി.

സി. സോണിയ ഡി.സി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here