ഐഎസ് കൂട്ടക്കൊല നടത്തിയ ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ ഈജിപ്തില്‍ എത്തിച്ചു

ലിബിയയില്‍ 2015 ല്‍ ഐഎസ് ഭീകരര്‍ തലവെട്ടിക്കൊന്ന 20 ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ ലിബിയ ഈജിപ്തിനു കൈമാറി. ലിബിയയിലെ മിസ്രാത്ത നഗരത്തില്‍നിന്നു രണ്ടു വിമാനങ്ങളിലാണു കോപ്ടിക് ക്രൈസ്തവരുടെ മൃതദേഹങ്ങള്‍  ഈജിപ്തിലെത്തിച്ചത്.

മെഡിറ്ററേനിയന്‍ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്തു തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരാവശിഷ്ടങ്ങള്‍ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നു കൊല്ലപ്പെട്ട ക്രൈസ്തവരുടെയും കുടുംബാംഗങ്ങളുടെയും ഡി.എന്‍.എയും കണ്ടെടുത്ത അവശിഷ്ടങ്ങളുടെ ഡി.എന്‍.എയും പരിശോധനയ്ക്ക് വിധേയമാക്കി. അവ സമാനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്.

2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലാണ് ഐഎസ് ഭീകരര്‍ ലോകത്തെ നടുക്കിയ ക്രൈസ്തവ കൂട്ടക്കൊല നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here