വിശുദ്ധ ക്ലമന്റ് പാപ്പയുടെ തിരുശേഷിപ്പ് കളഞ്ഞു കിട്ടി 

വിശുദ്ധ ക്ലമന്റ് പാപ്പയുടെ തിരുശേഷിപ്പ് ലണ്ടനിലെ മാലിന്യ നിര്‍മാര്‍ജന കമ്പനിക്കു കളഞ്ഞു കിട്ടി. എന്‍വിറോ വൈയ്സ്റ്റിലെ ജീവനക്കാരനാണ് മാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് തിരുശേഷിപ്പ്  കണ്ടെടുത്തത്. പതിവുപോലെ മാലിന്യം ശേഖരിച്ചു കടന്നു പോകുന്നതിനിടയില്‍ ചുവപ്പ്, സ്വര്‍ണ നിറങ്ങളില്‍ സീലുചെയ്ത ചെറിയ പേടകത്തിലാണ് പാപ്പായുടെ അസ്ഥിയുടെ കഷണം കണ്ടെത്തിയത്.

“ശുദ്ധീകരണ ജോലിക്കിടെ ഒരു പാപ്പായുടെ തിരുശേഷിപ്പ് കണ്ടെത്തുമ്പോഴുണ്ടാവുന്ന ഞങ്ങളുടെ ആശ്ചര്യം നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയും. ഒരിക്കലും പ്രതീക്ഷിക്കുന്ന ഒരു കാര്യമല്ല, സംഭവിച്ചിരിക്കുന്നത്”. കമ്പനിയുടെ ഉടമ ജെയിംസ് റൂബിന്‍ പറഞ്ഞു. തിരുശേഷിപ്പ് സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇത് ചരിത്രത്തിന്റെ സുപ്രധാന ഭാഗമാണെന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ടുതന്നെ തിരുശേഷിപ്പ് സ്ഥാപിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്താനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാലാണ് ഞങ്ങള്‍ പൊതുജനങ്ങളുടെ സഹായം തേടുന്നത്. ഉടമ ജെയിംസ് റൂബിന്‍ കൂട്ടിച്ചേര്‍ത്തു.

തിരുശേഷിപ്പ് മോഷ്ടിക്കപ്പെട്ടതോ അബദ്ധത്തില്‍ കളഞ്ഞു പോയതോ ആകാം എന്ന് ഫിന്‍ലന്‍ഡിലെ ടര്‍ക്കൂ സര്‍വകലാശാലയിലെ ഗവേഷകനായ ജോര്‍ജസ് കസന്‍ പറഞ്ഞു. ഇത് ആധികാരികമായ ഒന്നാണെങ്കില്‍ ആരും എറിഞ്ഞു കളയാന്‍ വഴിയില്ല. വളരെ മനോഹരമായ ഒന്നാണ് ഇപ്പോള്‍ കണ്ടു കിട്ടിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Leave a Reply