‘ബഫ്ഫര്‍ സോണുകള്‍’ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദോഷകരമെന്നു ബ്രിട്ടീഷ് പ്രൊലൈഫ് പ്രവര്‍ത്തകര്‍ 

അബോര്‍ഷന്‍ ക്ലിനിക്കുകള്‍ ഉള്‍പ്പെടുന്ന ‘ബഫ്ഫര്‍ സോണുകള്‍’  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദോഷകരമെന്ന് ബ്രിട്ടീഷ് പ്രൊ- ലൈഫ് പ്രവര്‍ത്തകര്‍. യുകെ ഹൈക്കോടതിയുടെ വിധി വന്നതിനു പിന്നാലെയാണ് ഈ പ്രതികരണം.

ബ്രിട്ടീഷ് അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്ക് അടുത്ത് ഗര്‍ഭഛിദ്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളോ പ്രാര്‍ത്ഥനകളോ പാടില്ല എന്ന കോടതി വിധിയില്‍ പ്രതിഷേധിച്ച് രണ്ടു സ്ത്രീകള്‍ രംഗത്തെത്തിയതോടു കൂടിയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാവുന്നത്. വെസ്റ്റ് ലണ്ടനിലെ ഈലിംഗ് കൗണ്‍സിലിന്റെ  ശുപാര്‍ശ അനുസരിച്ച്, ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഹൈക്കോടതികള്‍ ‘ബഫ്ഫര്‍ സോണ്‍’ എന്ന ആശയം  പ്രാവര്‍ത്തികമാക്കി. ക്ലിനിക്കിനു 100 മീറ്റര്‍ ചുറ്റളവില്‍ പ്രൊ- ലൈഫ് കൂട്ടയ്മയോ, പ്രസംഗങ്ങളോ പ്രാര്‍ത്ഥനകളോ നടത്താനും കഴിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply