ജീവന്റെ സംരക്ഷണത്തിനായി കൈകോർത്ത് ഒട്ടാവയും

ജീവന്റെ സംരക്ഷണത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കാനഡയിലെ ഒട്ടാവയിൽ നടന്ന മാർച്ച് ഫോർ ലൈഫിൽ പതിനയ്യായിരത്തോളം ആളുകൾ പങ്കെടുത്തു. മേയ് പതിനൊന്നാം തിയതിയാണ് ഒട്ടാവ മാർച്ച് ഫോർ ലൈഫ് നടന്നത്.  വളരെ ആവേശത്തോടെയാണ് ആളുകൾ മാർച്ച് ഫോർ ലൈഫിൽ പങ്കെടുത്തതെന്നും വൈദികർ തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കുന്നതിനുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തിയെന്നും പ്രസിഡന്റ് ജെയിംസ് ഹ്യൂഗ്സ് പറഞ്ഞു.

കാനഡയിലെ പ്രോലൈഫ് പ്രസ്ഥാനം പുതിയ വെല്ലുവിളികൾ നേരിടുമ്പോഴും അതിനെ അനുകൂലിച്ചു കൊണ്ട് നിരവധി ആളുകളാണ് എത്തുന്നത്. അതേസമയം, രാജ്യത്തെ പ്രോലൈഫ് നേതൃത്വം നൽകുന്ന വേനൽക്കാല പരിശീലന പരിപാടിക്ക് പൊതുജനങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിക്കണമെങ്കിൽ സർക്കാരിന്റെ അനുവാദം വേണം എന്ന പുതിയ നിബന്ധന പ്രസ്ഥാനത്തെ കൂടുതൽ വലയ്ക്കുന്നുണ്ട്.

വാഷിങ്ടൺ ഡി.സിയുടെ വാർഷിക പ്രോ-ലൈഫ് മാർച്ചിന്റെ സ്ഥാപകനായ നെല്ലി ഗ്രേയുടെ പ്രേരണയാൽ 21 വർഷം മുൻപ് തുടങ്ങിയതാണ് കനേഡിയൻ മാർച്ച് ഫോർ ലൈഫ്. കഴിഞ്ഞ നാൽപതു വർഷക്കാലം പല പ്രതിസന്ധികളും നേരിട്ടുവെങ്കിലും ദൈവത്തിന്റെ ആളുകളായി പ്രവർത്തിക്കുവാൻ തങ്ങൾക്കു കഴിഞ്ഞു എന്നും കാനഡയിൽ പുതിയൊരു സംസ്കാരം വളർന്നു വരുമെന്നും ഹ്യൂഗ്സ് കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here