കർദ്ദിനാൾ അമേത്തോ 80 വയസ്: കർദിനാൾ വോട്ടർമാരുടെ എണ്ണം 114 ആയി

കാർഡിനൽ ആഞ്ചലോ അമേത്തോയ്ക്ക് 80 വയസ് തികഞ്ഞതോടെ  കർദിനാൾ  കോൺക്ലേവിൽ  വോട്ടുചെയ്യാൻ യോഗ്യനായ കർദിനാൾമാരുടെ എണ്ണം 114 ആയി കുറഞ്ഞു.

വത്തിക്കാനിലെ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിരുന്ന വ്യക്തിയായിരുന്നു അമേത്തോ. 2002 ഇത് ഡോക്ടറിന് ഓഫ് ഫൈത്തിന്റെ സെക്രട്ടറി ആയി നിയമിതനായി . 2008 ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ കർദ്ദിനാൾ ജോസ് സാരിവയുടെ പിൻഗാമിയായി വിശുദ്ധീതികരണ നടപടിക്കായുള്ള വിഭാഗത്തിന്റെ തലവനായി നിയമിച്ചു.

സമീപ വർഷങ്ങളിൽ, ബെനഡിക്ട് പതിനാറാമന്റെയും ഫ്രാൻസിസ് പപ്പയുടെയും  കാലഘട്ടങ്ങളിൽ വിശുദ്ധീകരണത്തിന്  വിശുദ്ധീകരണത്തിനുള്ള കാരണങ്ങൾ കൊണ്ടുവന്നിട്ടുണ്ട് ഉദാഹരണത്തിന്, ജോൺ XXIII, പോൾ ആറാമൻ, ജോൺ പോൾ രണ്ടാമൻ, മദർ തെരേസ, ഓസ്കാർ റൊമേറോ എന്നിവരുടെ വിശുദ്ധീകരണത്തിന് മുൻകൈ എടുത്തത് ആഞ്ചലോ അമേത്തോ ആയിരുന്നു .

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ