സമാധാനം നിലനിര്‍ത്തുന്നതിന് സ്ഥായിയായ പരിശ്രമം ആവശ്യമാണ് 

സംഘര്‍ഷങ്ങള്‍ക്കു തടയിടുകയും സമാധാനം പരിപോഷിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം സുസ്ഥിര സമാധാനം എന്നതായിരിക്കണം എന്ന് ആര്‍ച്ച്ബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ. സ്ഥായിയായ സമാധാനം സ്ഥാപിക്കുന്നതിനെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ കേന്ദ്ര ആസ്ഥാനത്ത് നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം ഓര്‍മിപ്പിച്ചത്.

“സ്ഥായിയായ സമാധാനം സംജാതമാക്കുന്നതിന് ആത്മാര്‍ത്ഥതയോടെ പരിശ്രമിക്കേണ്ടത് ആവശ്യമാണ്‌. ഒപ്പം തന്നെ അനധികൃതമായ ആയുധക്കടത്തും ആയുധ സമാഹരണവും ഫലപ്രദമായി തടയുകയും വേണം” എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“സംഘര്‍ഷ നിവാരണത്തിനും സമാധാന സ്ഥാപനത്തിനും സാധ്യമായ എല്ലാ ഘടകങ്ങളെയും ഫലപ്രദമായി ഉപയോഗിക്കുവാന്‍ കഴിയണം. സംഘര്‍ഷങ്ങള്‍ തടയല്‍, കാര്യക്ഷമമായ സമാധാന സംസ്ഥാപനം, സംഘര്‍ഷങ്ങളുടെ മൂലകാരണങ്ങള്‍ ഇല്ലായ്മ ചെയ്യല്‍, സംഘര്‍ഷങ്ങളുടെ ആവര്‍ത്തനം തടയല്‍ എന്നിവയെ സാധ്യമാക്കുക എന്നതാണ് സുസ്ഥിര സമാധാനം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്” എന്ന് ആര്‍ച്ച്ബിഷപ്പ് കൂടിചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here