സമാധാനപരമായ മാധ്യമപ്രവർത്തനം ആധുനിക ലോകത്തിന് അത്യന്താപേക്ഷിതം: കർദിനാൾ ഗ്രേഷ്യസ്

മേയ് 13 ഞായറാഴ്ചയാണ് ആഗോള ആശയവിനിമയ ദിനമായി പരിശുദ്ധ കത്തോലിക്കാ സഭ ആചരിക്കുന്നത്. മാറിവരുന്ന സാമൂഹിക മാധ്യമങ്ങളിലൂടെ സുവിശേഷം പ്രഘോഷിക്കുന്ന കാര്യത്തിൽ സഭയ്ക്ക് ലഭിക്കുന്ന അവസരങ്ങൾ, സഭ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് ക്രൈസ്തവരെ ബോധവാന്മാരാക്കുന്നതിനായി 1967 ൽ പോൾ ആറാമൻ മാർപ്പാപ്പയാണ് ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്.

പന്തക്കുസ്താ ഞായറിന് മുമ്പുള്ള ഞായറാഴ്ചയാണ് ഒട്ടുമിക്ക രാജ്യങ്ങളിലും ആഗോള ആശയവിനിമയ ദിനം ആചരിച്ചുവരുന്നത്. എല്ലാ വർഷവും ഈ ദിനത്തിന് മുമ്പായി ഏതെങ്കിലും പ്രത്യേക വിഷയത്തെ ആസ്പദമാക്കി മാർപ്പാപ്പ സന്ദേശം നൽകാറുണ്ട്. സത്യം നിങ്ങളെ സ്വതന്ത്രരാക്കും (യോഹന്നാൻ :8:32), വ്യാജ വാർത്തയും സമാധാനത്തിനായുള്ള മാധ്യമപ്രവ൩ർത്തനവും എന്നീ വിഷയങ്ങളാണ് സന്ദേശത്തിലൂടെ ഇത്തവണ ഫ്രാൻസിസ് മാർപ്പാപ്പ വിശദമാക്കുന്നത്.

വ്യാജ വാർത്തകളിലെ തെറ്റായ സന്ദേശങ്ങളിലൂടെ എന്തെല്ലാം തിന്മകളാണ് ലോകത്തിലുണ്ടാവുന്നത്. അധികാരത്തോടുള്ള ആർത്തിയാണ് വ്യാജ വാർത്തകൾ സൃഷ്ടിക്കപ്പെടുന്നതിനുള്ള ഒരു കാരണം. ആശയവിനിമയം മാർഗങ്ങൾ ദിവസേന വർധിച്ചുകൊണ്ടിരിക്കേ, മാധ്യമപ്രവർത്തകരോട് എനിക്ക് പറയാനുള്ളതിതാണ്, സമാധാനത്തിന്റെ മാധ്യമപ്രവർത്തനം പ്രോത്സാഹിപ്പിക്കുക, അത് സത്യസന്ധമാണെങ്കിൽ അനേകർക്ക് അതൊരു മാതൃകയാവും. അപകടകരമോ, വികാരപരമോ അല്ലാത്ത രീതിയിൽ പല പ്രശ്നങ്ങളും പരിഹരിക്കാനും അതുവഴി സാധിക്കും. മാർപ്പാപ്പ പറഞ്ഞു.

സമാധാനത്തിന്റെ മാധ്യമപ്രവർത്തനം

എത്രത്തോളം പ്രധാനമാണെന്ന ചോദ്യത്തിന് സിബിസിഐ പ്രസിഡന്റ് കർദിനാൾ ഒസ്വാൾഡ് ഗ്രേഷ്യസ് പറയുന്നതിങ്ങനെ. വ്യാജ വാർത്തകൾക്ക് തടയിടാൻ ഇത്തരം മാധ്യമപ്രവർത്തനം ആവശ്യമാണ്. സത്യത്തിലൂടെ സ്വാതന്ത്യ്രം എന്ന മാർപ്പാപ്പയുടെ സന്ദേശവും അവസരോചിതമാണ്. സത്യം തുറന്നു പറയാനുള്ള എല്ലാ സൗകര്യങ്ങളും ദൈവം ഒരുക്കി നൽകിയിട്ടുണ്ട്. എന്നാൽ സത്യത്തെ മറച്ചുപിടിച്ചുകൊണ്ട് തിന്മയെ എടുത്തുകാട്ടുന്നതിനായാണ് ഈ അവസരങ്ങളെല്ലാം തിന്മയുടെ ശക്തികൾ ഉപയോഗിക്കുന്നത്. വ്യാജ വാർത്തകൾ സഭയ്ക്ക് മാത്രമല്ല, ലോകത്തിനും ഭാഷയ്ക്കും, സംസ്കാരത്തിനുമെല്ലാം വെല്ലുവിളിയാണ്. അതുകൊണ്ട് ഒരുമയോടെ സത്യസന്ധമായ വാർത്തകൾക്കായി, ആശയവിനിമയത്തിനായി നമുക്ക് ശ്രദ്ധിക്കാം, അവ പങ്കുവയ്ക്കാം. കർദിനാൾ വിശദമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here