കർദിനാൾ ഒബാൻഡോ അന്തരിച്ചു

നിക്കരാഗ്വയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥകള്‍ പരിഹരിക്കുന്നതിന് നിര്‍ണ്ണായക പങ്ക് വഹിച്ച കര്‍ദ്ദിനാള്‍ മിഗേല്‍ ഒബാന്‍ഡോ വൈ ബ്രാവോ(92) അന്തരിച്ചു. 1970ക​ളി​ൽ അ​ന​സ്താ​സി​യോ സൊ​മോ​സ​യു​ടെ ഏ​കാ​ധി​പ​ത്യ വാ​ഴ്ച​യ്ക്കെ​തി​രേ ഇ​ട​തു​പ​ക്ഷ സാ​ൻ​ഡീ​നി​സ്റ്റാ​ക​ൾ ന​യി​ച്ച പോ​രാ​ട്ട​ത്തെ മ​നാ​ഗ്വ ആ​ർ​ച്ച് ബി​ഷ​പ്പാ​യി​രു​ന്ന ഇ​ദ്ദേ​ഹം പി​ന്തു​ണ​ച്ചിരുന്നു. സാ​ൻ​ഡീ​നി​സ്റ്റാക​ളും സ​ർ​ക്കാ​രു​മാ​യു​ള്ള പ​ല ച​ർ​ച്ച​ക​ളു​ടെ​യും ഇ​ട​നി​ല​ക്കാ​ര​നാ​യും പ്ര​വ​ർ​ത്തി​ച്ചു.

1958-ല്‍ തിരുപട്ടം സ്വീകരിച്ചു വൈദികനായി അഭിഷിക്തനായി. വര്‍ഷങ്ങള്‍ക്ക് ശേഷം വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പ മത്താഗാല്‍പയുടെ സഹായമെത്രാനായി നിയോഗിച്ചു. 1970-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അദ്ദേഹത്തെ മനാഗ്വായുടെ മെത്രാപ്പോലീത്തയായി നിയോഗിച്ചു 1985-ലാ​ണ് ആ​ർ​ച്ച് ബി​ഷ​പ് ഒ​ബാ​ൻ​ഡോ ക​ർ​ദി​നാ​ളാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ടു.

വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നു വിശ്രമത്തിലായിരിന്ന അദ്ദേഹം ഞായറാഴ്ചയാണ് മരിച്ചത്. കര്‍ദ്ദിനാളിന്റെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. ജീവിതം ദൈവത്തിനും ദൈവ ജനത്തിനും സമര്‍പ്പിച്ച കര്‍ദ്ദിനാള്‍ മിഗേല്‍ ബ്രാവോയുടെ ആത്മാവിനെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കുന്നതായും, സഭാസേവനത്തില്‍ സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെ പാതയില്‍ ജീവിച്ച ദാസന് ദൈവം നിത്യശാന്തി നല്‍കട്ടെയെന്നും പാപ്പാ അനുശോചിച്ചു.

കര്‍ദ്ദിനാള്‍ മിഗേലിന്‍റെ മരണത്തോടെ ആഗോളസഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 212 ആയി കുറഞ്ഞു. ഇതില്‍ 115 പേര്‍ 80 വയസ്സില്‍ താഴെ മാര്‍പാപ്പ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളവരും 97 പേര്‍ 80 വയസ്സിനു മുകളില്‍ വോട്ടവകാശം ഇല്ലാത്തവരുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply