പോള്‍ ആറാമന്‍ പാപ്പാ ശാന്തിയുടെ ദൂതന്‍: കര്‍ദിനാള്‍ പരോളിന്‍ 

പോള്‍ ആറാമന്‍ പാപ്പാ ശാന്തിയുടെ സുവിശേഷകനായിരുന്നു എന്ന് കര്‍ദിനാള്‍ പിയെത്രോ പരോളിന്‍. മിലാനിലെ തിരുഹൃദയത്തിന്‍റെ നാമത്തിലുള്ള കത്തോലിക്കാ സർവകലാശാല സംഘടിപ്പിച്ച കോണ്‍ഫറന്‍സിലാണ് അദ്ദേഹം പോള്‍ ആറാമനെക്കുറിച്ച് സംസാരിച്ചത്. പോള്‍ ആറാമനും, സമാധാനത്തിന്‍റെ സുവിശേഷവും എന്ന വിഷയത്തെക്കുറിച്ചുള്ള കോണ്‍ഫറന്‍സ് മെയ്‌ 9, 10 തീയതികളിലാണ് നടന്നത്.

സുവിശേഷത്തിലൂടെ സമാധാനം  പുലര്‍ത്തുന്നതിനു പരിശ്രമിച്ചിരുന്ന വ്യക്തിയായിരുന്നു പോള്‍ ആറാമന്‍ പാപ്പാ എന്നും, ചരിത്രത്തെയും ആത്മീയതയെയും ബന്ധിപ്പിച്ചുകൊണ്ട് സുവിശേഷത്തെ വ്യാഖ്യാനിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു എന്നും കര്‍ദിനാള്‍ പരോളിന്‍ അഭിപ്രായപ്പെട്ടു. താല്‍ക്കാലികതയുടെ മനോഭാവം ശക്തിപ്പെട്ടിരുന്ന കാലഘട്ടത്തില്‍, നിലനില്‍ക്കുന്ന യാഥാര്‍ഥ്യത്തെക്കുറിച്ച് അവബോധം നല്‍കുവാനും കൂരിയായുടെ പ്രവര്‍ത്തനങ്ങളെ നവീകരിക്കുവാനും  സമാധാനം പുലര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാനും പോള്‍ ആറാമന്‍ പാപ്പാ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു എന്നും
കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.

പോള്‍ ആറാമന്‍ പാപ്പാ സമാധാനത്തിന്റെ വക്താവായിരുന്നു എന്നും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ അതിനുദാഹരണമാണെന്നും കോൺഫറൻസ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply