കർദിനാൾ റെയ്നർ മരിയ വോൾക്കി ഇന്നെത്തും

ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 65-ാം ഓര്‍മ്മപ്പെരുന്നാളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ജര്‍മ്മനിയിലെ കൊളോണ്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ റയ്‌നര്‍ മരിയ വോള്‍ക്കി ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിച്ചേരും.

വൈകിട്ടു നടക്കുന്ന മെഴുകുതിരി പ്രദക്ഷിണത്തിലും ശ്ലൈഹിക ആശിര്‍വാദത്തിലും നാളെ നടക്കുന്ന ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും. ഓർമ്മപ്പെരുന്നാൾ വിശുദ്ധ ബലിയിൽ അദ്ദേഹം സന്ദേശം നൽകും. നാളെ രാവിലെ എട്ടിന് കര്‍ദ്ദിനാള്‍ വോള്‍ക്കിക്ക് സെന്റ് മേരീസ് കത്തീഡ്രല്‍ ഗേറ്റില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഔദ്യോഗികമായ വരവേല്‍പ്പ് നല്‍കും.

കർദിനാൾ മാർ ക്ലിമ്മിസ് മെത്രാപ്പോലീത്തയുടെ ക്ഷണപ്രകാരം ആണ് അദ്ദേഹം എത്തുന്നത്. കേശവദാസപുരം സെന്റ് അലോഷ്യസ് മൈനർ സെമിനാരി, മാർ ഇവാനിയോസ് വിദ്യ നഗർ, മാർ ഗ്രിഗോറിയോസ് സ്നേഹ വീട്, സെന്റ് മേരിസ് മലങ്കര സെമിനാരി എന്നിവിടങ്ങളിൽ സന്ദർശിക്കും.

Leave a Reply