ചുഴലിക്കാറ്റില്‍ തകര്‍ന്നവര്‍ക്ക് സഹായം അഭ്യര്‍ഥിച്ചു കൊണ്ട് കാരിത്താസ് ഫിലിപ്പീന്‍സ്

വിന്‍റ ചുഴലിക്കാറ്റില്‍ തകര്‍ന്ന ഫിലിപ്പീന്‍സ് ദ്വീപിനെ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതിയുമായി കാരിത്താസ് ഫിലിപ്പീന്‍സ്. 115,000 ഡോളര്‍ രൂപ സമാഹാരിക്കുന്നതിനുള്ള അപേക്ഷയാണ് കാരിത്താസ് ഫിലിപ്പീന്‍സ് സമാഹരിക്കുക. ടെമ്പിന്‍ എന്നും വിളിക്കപ്പെടുന്ന കൊടുങ്കാറ്റു രാജ്യത്തിന്റെ തെക്കൻ മൈൻഡാനൊ മേഖലയിൽ ആഞ്ഞടിക്കുകയും കുറഞ്ഞത് 257 പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തിരുന്നു.

ആദ്യം നല്‍കിയ ധനസഹായം കൊടുങ്കാറ്റില്‍ തകര്‍ന്ന മൂവായിരത്തോളം കുടുംബങ്ങള്‍ക്ക് സഹായകരമായി എന്ന് കാരിത്താസ് ഫിലിപ്പീന്‍സിന്റെ സെക്രട്ടറി ഫാ.  എഡ്വിന്‍ പറഞ്ഞു. ദുരിതാശ്വാസ ഫണ്ടിലെയ്ക്കാവശ്യമായ പണം കണ്ടെത്തുന്നതിനും അത്യാവശ്യ തിരിച്ചടവുകള്‍ നടത്തുന്നതിനുമായി സഭയുടെ സഹകരണത്തോടെ ഓണ്‍ലൈന്‍ പ്രചാരണം നടത്തുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

“മറാവി സൈനിക അതിക്രമത്തില്‍ നിന്ന് മോചിതരാകുന്നതിനു മുന്‍പ് ചുഴലിക്കാറ്റിന്‍റെ രൂപത്തിലെത്തിയ മറ്റൊരു ദുരന്തം രാജ്യത്തെ തകര്‍ത്ത് കളഞ്ഞു എന്നത് വളരെ ദൌര്‍ഭാഗ്യകരമാണ്. എന്നാൽ ഫിലിപ്പീനോകൾ ശാന്തവും ഉദാരമതികളുമാണ്. നമുക്ക് ഈ പ്രതിസന്ധികളെ അതിജീവിക്കുവാന്‍ കഴിയും”. ഏജൻസി ദേശീയ ഡയറക്ടർ ആർച്ച് ബിഷപ്പ് റോല്ലോഡൊ ടിരിയ തിറോന പറഞ്ഞു.

Leave a Reply