തെക്കേ ഏഷ്യയിലെ  പട്ടിണി തുടച്ചു നീക്കാന്‍ ശ്രമവുമായി കാരിറ്റാസ് പദ്ധതി 

തെക്കേ ഏഷ്യയിലെ പട്ടിണി അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  കാരിറ്റാസ് പദ്ധതി ഒരുങ്ങുന്നു.  കത്തോലിക്കാ സഭയുടെ സന്നദ്ധ സംഘടനായായ  കാരിറ്റാസ് ആണ് പുതിയ പദ്ധതിയുമായി എത്തുന്നത്.

2030 – ഓടെ തെക്കേ ഏഷ്യയില്‍ നിന്ന് പട്ടിണിയെ തുടച്ചു നീക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. മാറി-മാറി വരുന്ന കാലാവസ്ഥയെ തരണം ചെയ്യാന്‍ വേണ്ട മാര്‍ഗങ്ങള്‍ കര്‍ഷകരിലേക്ക്  എത്തിക്കുക എന്നതാണ് ഇവരുടെ മുഖ്യ പദ്ധതി. ഇതിലൂടെ കൃഷി നാശവും, നഷ്ടങ്ങളും, അനുബന്ധമായ പട്ടിണിയും ഒക്കെ തുടച്ചു നീക്കാനാണ് ശ്രമിക്കുന്നത്. മറ്റ് അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുക.

‘കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ആഗോള തലത്തില്‍ തന്നെ ഒരു വെല്ലുവിളിയാണെന്നും, ഇത് കാര്‍ഷിക ഉല്‍പ്പാദനത്തെയും മനുഷ്യരെയും കാര്യമായി ബാധിക്കുന്നുണ്ട്,’ എന്നും ഇന്ത്യയിലെ   പ്രോജക്ട് ഡയറക്ടറായ സുനില്‍ സൈമണ്‍ അഭിപ്രായപ്പെട്ടു.

ദക്ഷിണ ഏഷ്യയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ചെറുകിട കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ദാരിദ്ര്യവും പോഷകാഹാരക്കുറവും നേരിടുക എന്നതാണ് ഇവരുടെ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ