ഉയർന്ന ജാഗ്രത ആവശ്യമാണ്: ജർമ്മൻ ബിഷപ്പ് ലുഡ്വിക് ഷിക്ക്

ക്രൈസ്തവർക്കെതിരായി ഉള്ള  ആക്രമണത്തിൽ ഉയർന്ന ജാഗ്രത ആവശ്യമാണ് എന്ന്  ജർമ്മൻ ബിഷപ്പ് ലുഡ്വിക് ഷിക്ക്. കഴിഞ്ഞ വർഷം മത പീഡനത്തിനിരയായി നൂറോളം ക്രൈസ്തവരാണ് വധിക്കപ്പെട്ടതെന്ന ‘ഡൈ വെൽറ്റ്’ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“രാജ്യത്ത് അഭയം തേടിയെത്തിയ ചില  അഭയാർത്ഥികൾ ജർമ്മനിയുടെ മതസ്വാതന്ത്ര്യ അവകാശങ്ങൾ മനസ്സിലാക്കുന്നില്ല.  അങ്ങനെ ഉള്ളവർ അഭയാർത്ഥികൾ അല്ല തീവ്രവാദികൾ ആണ്. ഇതു നാം പ്രതികരിക്കേണ്ട ഒരു വസ്തുതയാണ്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  ഇസ്ലാം മതസ്ഥര്‍ ക്രിസ്ത്യാനികളെ തിരഞ്ഞ് ആക്രമണം നടത്തുന്നത് ഖേദകരമാണെന്നും സാമൂഹ്യ വ്യവസ്ഥതികൾ തിരിച്ചറിഞ്ഞ് അഭയാർത്ഥി സമൂഹം പെരുമാറണം എന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.

അഭയാർത്ഥി കേന്ദ്രങ്ങളിൽ താമസിക്കുന്ന ക്രൈസ്തവർ ആക്രമണങ്ങൾക്കിരയാകുന്ന നിരവധി സംഭവങ്ങൾ പുറത്തു വന്നിരുന്നു. ക്രിസ്ത്യാനികളായി മാറിയ വ്യക്തികൾക്കു നേരെയാണ് ആക്രമണങ്ങൾ കൂടുതലും നടക്കുന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here