ഗ്വാട്ടിമാലയിലെ അഗ്‌നിപര്‍വത സ്‌ഫോടനം: സഹായവുമായി കത്തോലിക്കാസഭ 

ഗ്വാട്ടിമാലയില്‍  ഞായറാഴ്ചയുണ്ടായ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് അവിടുത്തെ മൂന്ന് കത്തോലിക്കാ ദേവാലയങ്ങള്‍ ഇരകള്‍ക്കായി തുറന്ന് കൊടുക്കുന്നു. മരിച്ചവരുടെ എണ്ണം 70 ആയി.

‘ഇതുവരെ ഞാന്‍ കണ്ടത് പൂര്‍ണ്ണമായ നാശമാണ്. നൂറുകണക്കിന് ആളുകള്‍ക്ക് എല്ലാം നഷ്ടമായി’. ലാറ്റിനമേരിക്കയുടെ കത്തോലിക് റിലീഫ് സര്‍വീസസ് എമര്‍ജന്‍സി കോഓര്‍ഡിനേറ്റര്‍ ലൂയിസ് റോല്ലോഡോ സാഞ്ചസ് പറഞ്ഞു.

ഗ്വാട്ടിമാലയിലെ കാത്തലിക് റിലീഫ് സര്‍വ്വീസും (CRS), കാരിത്താസ് എസ്‌ക്യൂന്റ്റലയിലെ  ജീവനക്കാരും അവര്‍ക്ക് ആവശ്യമായ  ഭക്ഷണം, വെള്ളം, മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ദേവാലയങ്ങള്‍ താമസ സൗകര്യത്തിനായി തുറന്നുകൊടുക്കുകയും  ആവശ്യമുള്ളവര്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു. വോള്‍കണ്‍ ഡി ഫ്യൂഗോ അല്ലെങ്കില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിലൂടെ ഏതാണ്ട് 2 ദശലക്ഷം ആളുകള്‍ക്ക് രോഗം ബാധിച്ചതായി പ്രാദേശിക അധികാരികള്‍ അഭിപ്രായപ്പെടുന്നു എന്ന് സാഞ്ചസ് കൂട്ടിച്ചേര്‍ത്തു.

‘ഗ്വാട്ടിമാലയിലെ പല പ്രദേശങ്ങളില്‍ നിന്നും  100 ലധികം ആളുകള്‍ ജൂണ്‍ 4 ന് എക്യുന്റില്‍ പള്ളിയില്‍ എത്തിയെന്ന്’ കാത്തലിക് റിലീഫ് സര്‍വീസസ് കമ്മ്യൂണിക്കേഷന്‍ കോ ഓര്‍ഡിനേറ്റര്‍ കിം പോസ്‌നിയക് പറഞ്ഞു.

ഈ കടുത്ത ദുരനുഭവം അനുഭവിക്കുന്ന സഹോദരീസഹോദരന്മാര്‍ക്ക് വേണ്ടി യു.എസ് കത്തോലിക്കര്‍ പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുന്നു എന്നും സാഞ്ചസ് പറഞ്ഞു.

Leave a Reply