ഫിലിപ്പീൻസിൽ യുവകത്തോലിക്കാ വൈദികൻ വെടിയേറ്റ് മരിച്ചു 

വടക്കൻ ഫിലിപ്പീൻസിൽ വൈദികൻ വെടിയേറ്റ് മരിച്ചു. ഏപ്രിൽ 29 നു ഞായറായഴ്ച കുർബാനയ്ക്കു ശേഷം വിശ്വാസികളുമായി സംസാരിച്ചുകൊണ്ടു നില്‍ക്കവേയാണ് വൈദികനു വെടിയേറ്റത്. മനിലയിൽ നിന്ന് 485 കിലോമീറ്റർ വടക്കുള്ള ടാവോ പട്ടണത്തിലെ ബാരങ്ങായ് നറുവങ്കൻ ഇടവകയിലെ വൈദികനായ മാർക്ക് ആൻറണി യൂഗ വെൻറൂര ആണ് കൊല്ലപ്പെട്ടത്.

രാവിലെ 8 മണിക്കുള്ള വിശുദ്ധ കുർബാനയ്ക്കു ശേഷം ഇടവക ജനങ്ങളുമായി സംസാരിച്ചു നിൽക്കുമ്പോൾ ഹെൽമെറ്റ് ധരിച്ച ഒരാൾ അച്ചന് നേരെ നടന്നു വരുകയും രണ്ടു തവണ നിറയൊഴിച്ചശേഷം മറയുകയുമായിരുന്നു എന്ന് പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നു. ഫാ. വെൻറൂര സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു.  കുട്ടികളെ അനുഗ്രഹിക്കുകയും ഗായക സംഘത്തോട് സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോഴാണ് മുപ്പത്തിയേഴുകാരനായ വൈദികന് വെടിയേറ്റത്.

സംഭവശേഷം ആക്രമി മോട്ടോർ സൈക്കിളിൽ ബഗാവോ പട്ടണത്തിലേക്കു കടന്നു എന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിനു പിന്നിലെ കാരണം എന്താണെന്നു വ്യക്തമല്ല. കത്തോലിക് ബിഷപ്പ്സ് ഓഫ് ഫിലിപ്പീൻസ് (സിബിസിപി) കൊലപാതകത്തെ അപലപിച്ചു. “ഈ ദുഷിച്ച പ്രവർത്തിയെ ഞങ്ങൾ അപലപിക്കുന്നു.  ഫാ. വെൻറൂരയ്ക്കും അദ്ദേഹത്തിൻറെ ദുഖാർത്ഥരായ കുടുംബാംഗങ്ങൾക്കും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു” എന്ന് ആര്‍ച്ച് ബിഷപ്പ് റോമുലോ വല്ലാസ് പറഞ്ഞു.

കഴിഞ്ഞ ഏഴ് വർഷമായി ഇവിടെ സേവനം ചെയ്യുന്ന ഫാ. വെൻറൂര പാവങ്ങൾക്കും തദ്ദേശീയർക്കും ആയി പ്രവർത്തിക്കുന്നതില്‍ സന്നദ്ധനായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here