സഭയുടെ സാമൂഹ്യ പഠനങ്ങള്‍ ഇപ്പോഴും മാറികൊണ്ടിരിക്കുന്നു: ഐറിഷ് ആര്‍ച്ച് ബിഷപ്പ് 

കത്തോലിക്കാ സാമൂഹികപഠനങ്ങള്‍ എല്ലായ്പ്പോഴും മാറിക്കൊണ്ടിരിക്കുകയാണ് എന്ന് ഡബ്ലിനിലെ ആര്‍ച്ച് ബിഷപ്പ് ഡിയാർമൈഡ് മാർട്ടിൻ. മേയ് 24 മുതൽ 26 വരെ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തെക്കുറിച്ച്  ബുധനാഴ്ച റോമിൽ നടന്ന പത്രസമ്മേളനത്തിൽ ആണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

“സഭയുടെ സാമൂഹികമായ പഠനങ്ങള്‍ ധാർമ്മിക ദൈവശാസ്ത്രത്തിന്റെ ഭാഗമാണ്. വിവിധ കാലഘട്ടങ്ങളിലെ പ്രതിസന്ധികള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്ന ധാര്‍മിക പഠനങ്ങളെ ഒരു പുസ്തക രൂപത്തില്‍ തയ്യാറാക്കുവാന്‍ കഴിയില്ല. സഭയുടെ സാമൂഹ്യപരമായ പഠനങ്ങള്‍  സാമൂഹിക ശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും സാമ്പത്തിക സ്ഥിതികളുമായി ബന്ധപ്പെട്ടിരിക്കുന്നു” എന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു.

“ഡിജിറ്റൽ യുഗത്തിൽ പുതിയ നയങ്ങളും ജീവിതരീതികളും” എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന അന്താരാഷ്ട്ര സെമിനാര്‍ ‘ചെന്തേസിമുസ്  ആന്നൂസ് പ്രോ പോന്തിഫീചെ’ സ്ഥാപിച്ചതിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സംഘടിപ്പിക്കുന്നത്. വിവിധ തലങ്ങളില്‍ ജോലിചെയ്യുന്ന ആളുകള്‍ക്കിടയില്‍ സഭയുടെ പഠനങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി 1993 ൽ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ സ്ഥാപിച്ചതാണ്  ചെന്തേസിമുസ്  ആന്നൂസ് പ്രോ പോന്തിഫീചെ .

ലെയോ പതിമൂന്നാമന്‍ പാപ്പായുടെ റെരും നോവേരും എന്ന ചാക്രിക ലേഖനത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് 1991 -ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ തയ്യാറാക്കിയ ചാക്രിക ലേഖനമാണ് ‘ചെന്തേസിമുസ്  ആന്നൂസ്’.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here