മത സ്വാതന്ത്ര്യത്തിന്റെ ഇരുനൂറാം വാര്‍ഷികം ആഘോഷിക്കാനോരുങ്ങി ദക്ഷിണാഫ്രിക്കന്‍ കത്തോലിക്കര്‍

തങ്ങളുടെ വിശ്വാസം അനുസരിച്ച് ജീവിക്കുവാന്‍ അനുവാദം ലഭിച്ചതിന്റെ ഇരുനൂറാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ് നാല്‍പതു ലക്ഷത്തോളം വരുന്ന ദക്ഷിണാഫ്രിക്കന്‍ കത്തോലിക്കര്‍. ജൂണ്‍ മാസത്തില്‍ വാര്‍ഷിക ആഘോഷങ്ങള്‍ നടത്തപ്പെടും. കഴിഞ്ഞ 200 വര്‍ഷത്തെ സഭയുടെ പ്രവര്‍ത്തനങ്ങളുടെ ആഘോഷമായിരിക്കും ഇതെന്ന് ഡൂണ്‍ഫോണ്ടെയിനിലെ ക്രൈസ്റ്റ് ദി കിംഗ് കത്തീഡ്രലില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ ജോഹാനസ്ബര്‍ഗ് രൂപതയുടെ മെത്രാപ്പോലീത്തയായ ബുട്ടി തഗാലെ പറഞ്ഞു.

ആഘോഷങ്ങളുടെ ഭാഗമായി മഗലിസ്ബെര്‍ഗില്‍ നിര്‍മ്മാണത്തിലിരിക്കുന്ന, അയ്യായിരത്തോളം ആളുകളെ ഉള്‍കൊള്ളുവാന്‍ കഴിയുന്ന, ദേവാലയത്തിലേക്ക് തീര്‍ത്ഥാടനം നടത്തുവാനാണ് ജോബര്‍ഗ് അതിരൂപത പദ്ധതിയിട്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ദക്ഷിണാഫ്രിക്കയിലെ ദേവാലയമാണ് ഇതു. മൂല്യങ്ങളും, ധാര്‍മ്മികതയും മുറുകെ പിടിച്ചുകൊണ്ടും പരസഹായ പ്രവര്‍ത്തികളില്‍ വേരൂന്നിയു൦ ജീവിതം നയിക്കുവാനും വിശ്വാസികളെ പ്രേരിപ്പിച്ചതിനാലാണ് സഭയുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ട് പോകുവാന്‍ സാധിച്ചതെന്നു ആര്‍ച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു.

ജേക്കബ് എബ്രഹാം മിസ്റ്റ് കേപ് കോളനിയിലെ കമ്മീഷണര്‍ ജനറലായിരിക്കുന്ന സമയത്താണ്  ദക്ഷിണാഫ്രിക്കയില്‍ കത്തോലിക്കാ സഭ ആരംഭിക്കുന്നത്. സദ്ഗുണങ്ങള്‍ വര്‍ധിക്കുന്നതിനു ആളുകള്‍ക്ക് അവര്‍ വിശ്വസിക്കുന്ന ദൈവത്തിനു ആരാധന നടത്തുവാന്‍ അനുമതി ലഭിച്ചത് ആ കാലയളവിലായിരുന്നു. അതിനു ശേഷം 1818-ല്‍ പിയൂസ് ഏഴാമന്‍ പാപ്പ കേപ് ഓഫ് ഗുഡ് ഹോപ്പിനും സമീപ പ്രദേശങ്ങള്‍ക്കുമായി അപ്പസ്തോലിക വികാരിയത്ത്സ്ഥാപിച്ചു. പിന്നീട് മൗറീഷ്യസ് ദ്വീപ്‌, ന്യൂ ഹോളണ്ട് അടക്കം നിരവധി പ്രദേശങ്ങള്‍ ഈ വികാരിയത്തിനോട് ചേര്‍ക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply