ഗാസ- ഇസ്രായേല്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തെ അപലപിച്ച്, കത്തോലിക്കാ നേതാക്കള്‍ 

ഗാസ- ഇസ്രായേല്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തെ അപലപിച്ച്, കത്തോലിക്കാ നേതാക്കള്‍. ബുധനാഴ്ച നടന്ന ജനറല്‍ ഓഡിയന്‍സില്‍ ഫ്രാന്‍സിസ് പാപ്പാ ഇരു വിഭാഗക്കാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ ദുഃഖം രേഖപ്പെടുത്തിയിരുന്നു.

ഇരു രാജ്യങ്ങളും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ആശയവിനിമയത്തിന്റെയും പാതയില്‍ നിന്ന് അകന്നിരിക്കുകയാണെന്നും പാപ്പാ പറഞ്ഞു. നൂറുകണക്കിന് ആളുകള്‍ ഗാസ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടു എന്നും ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേറ്റു എന്നും പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യം നിലനിര്‍ത്തുവാന്‍ വത്തിക്കാന്‍ മുന്നോട്ടു വച്ച മാര്‍ഗ്ഗങ്ങള്‍ ഏറെക്കാലം നിലനിന്നിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്‌ളി 2012 ല്‍ പലസ്തീനെ അംഗീകരിക്കുന്നതിനായി വോട്ടുതേടിയപ്പോള്‍ വത്തിക്കാന്‍ അതിനെ പിന്തുണച്ചിരുന്നു. 1994-ല്‍ പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് വത്തിക്കാന്‍ നയതന്ത്ര ബന്ധങ്ങള്‍ ആരംഭിച്ചു.

ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പു വരുത്തണം എന്നും സമാധാനപൂര്‍ണ്ണവും സുരക്ഷിതവുമായ ജീവിതം നയിക്കുവാന്‍ ഇരു കൂട്ടര്‍ക്കും അവകാശമുണ്ട് എന്നും അടുത്തിടെ കര്‍ദിനാള്‍ ഔസ അഭിപ്രായപ്പെട്ടിരുന്നു. ജറുസലേമില്‍ യുഎസ് എംബസി ആരംഭിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 60 പലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. 2014 ല്‍ ആരംഭിച്ച അതിക്രമങ്ങളില്‍ ഏറ്റവും ക്രൂരമായ ഒന്നാണ് ഇതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply