ആഗോള നിര്‍ബന്ധിത കുടിയേറ്റ പ്രതിസന്ധി: കത്തോലിക്കര്‍  പ്രതികരിക്കുന്നു

ലോകവ്യാപകമായി 66 ദശലക്ഷം ആളുകള്‍ അവരുടെ വീടുകളില്‍ നിന്ന് കലഹങ്ങളും അക്രമങ്ങളും അടിച്ചേല്‍പ്പിക്കുന്നു എന്ന് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്ലോബല്‍ മൈഗ്രേഷന്‍ ക്രൈസിസിനെ നേരിടാന്‍ വികസ്വര രാജ്യങ്ങളില്‍ ഭൂരിഭാഗവും നിര്‍ബന്ധിത കുടിയേറ്റക്കാരായാണ് കാണുന്നത്. വിഭവങ്ങള്‍ ഇല്ലാത്ത പാവപ്പെട്ട കമ്മ്യൂണിറ്റികള്‍ അഭയാര്‍ത്ഥികളെയും  കുടിയേറ്റക്കാരെയും  പിന്തുണക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആഫ്രിക്കയില്‍ നിലനിന്നിരുന്ന കാത്തലിക് റിലീഫ് സര്‍വീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി.  CSIS റിപ്പോര്‍ട്ടില്‍ ആഫ്രിക്കയിലെ ഏതാണ്ട് 94 ശതമാനം കുടിയേറ്റക്കാരും ആഫ്രിക്കയിലാണ് താമസിക്കുന്നത്.

അഭയാര്‍ഥികളുടെ പ്രതിസന്ധി ഹോസ്റ്റു  ചെയ്യുന്ന കമ്മ്യൂണിറ്റികള്‍ക്ക്  വന്‍തോതില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുണ്ട്. അതില്‍ പകുതി കമ്മ്യൂണിറ്റികളും അവരുടെ ജനസംഖ്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍  സമരം ചെയ്യുന്നവരാണ്. 85 ശതമാനം അഭയാര്‍ഥികള്‍ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലാണ്. അവര്‍ക്ക് ആവശ്യമുള്ള പിന്തുണ നല്‍കുന്നവരെ നമ്മള്‍ മറന്നുപോകരുത് എന്ന് സിആര്‍എസിലുള്ള നയപരിപാടി ഡെപ്യൂട്ടി ഡയറക്ടര്‍ എമിലി വെയി പറഞ്ഞു.

ടര്‍ക്കി, പാക്കിസ്ഥാന്‍, ലെബനന്‍, ഇറാന്‍, ഉഗാണ്ട എന്നിവയാണ് 2016-ല്‍ അഭയാര്‍ത്ഥികളെ  സ്വീകരിച്ച രാജ്യങ്ങള്‍. യുണൈറ്റഡ് നേഷന്‍സ് അഭയാര്‍ഥി ഏജന്‍സി പറയുന്നത്, ഉഗാണ്ട 2017 ല്‍ ദക്ഷിണ സുഡാനിലെ അഭയാര്‍ഥികളായ 1 മില്യണ്‍ ആളുകള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

ദീര്‍ഘകാല പരിഹാരം കാണുന്നതും സ്ഥലം മാറ്റാനുള്ള മൂലകാരണങ്ങള്‍ കണ്ടെത്തുകയെന്നതും ഈ ആഗോള പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ നോക്കി കാണണമെന്ന്  യുഎസ് കാത്തലിക് ബിഷപ്പ് കോണ്ഫറന്‍സ് മൈഗ്രേഷന് ആന്റ് റെഫ്യൂജി  സര്‍വീസ് പ്രതിനിധി പറഞ്ഞു. ആഗോള കാത്തലിക് സമൂഹം ഈ ലക്ഷ്യത്തില്‍ മുന്‍കൈയെടുക്കുന്നതിന് സഹായിച്ചിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ് കാത്തലിക് ബിഷപ്പ് മൈഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി സര്‍വീസ് ജൂണ്‍ 20 ന് ലോക അഭയാര്‍ഥി ദിനം ആഘോഷിക്കുന്നതിനായി ഒരു ടൂള്‍കിറ്റ് കൂടി ചേര്‍ത്തിട്ടുണ്ട്. അതില്‍ അഭയാര്‍ഥികള്‍ക്കായുള്ള പ്രാര്‍ഥനകളും അഭയാര്‍ത്ഥികളെ സഹായിക്കാന്‍ കത്തോലിക്കര്‍ക്കും പ്രാദേശിക സമൂഹങ്ങള്‍ക്കുമുള്ള മാര്‍ഗങ്ങളുടെ പട്ടികയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ